വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കൾക്കുള്ള സ്കോളർഷിപ് തുക കൂട്ടി; പുതിയ കേന്ദ്ര മന്ത്രിസഭയുടെ ആദ്യ തീരുമാനം:

വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കൾക്കുള്ള സ്കോളർഷിപ് തുക കൂട്ടി; പുതിയ കേന്ദ്ര മന്ത്രിസഭയുടെ ആദ്യ തീരുമാനം:

വീരമൃത്യു വരിച്ച ജവാന്മാരുടെ മക്കൾക്കുള്ള സ്കോളർഷിപ് തുക കൂട്ടി; പുതിയ കേന്ദ്ര മന്ത്രിസഭയുടെ ആദ്യ തീരുമാനം.രണ്ടാം തവണ പ്രധാന മന്ത്രിയായി അധികാരത്തിലേറിയ ഉടൻതന്നെ നരേന്ദ്ര മോദി ഒപ്പിട്ട ആദ്യ ഉത്തരവ് രാജ്യത്തിനായി ജീവൻ ത്യജിച്ച സൈനികർക്കുള്ള ആദരവായിരിക്കുന്നു. വീരമൃത്യു വരിച്ച സൈനികരുടെ ആണ്മക്കൾക്ക് 500 രൂപയും പെൺകുട്ടികൾക്ക് 750 രൂപയുമാണ് പ്രതിമാസം കൂട്ടിയത്. ഇതനുസരിച്ച് ആൺകുട്ടികൾക്ക് 2500 രൂപയും പെൺകുട്ടികൾക്ക് 3000 രൂപയും പ്രതിമാസം ലഭിക്കും. കൂടാതെ തീവ്രവാദികൾ ,നക്സലൈറ്റുകൾ എന്നിവരുടെ ആക്രമണത്തിൽ ജീവൻവെടിഞ്ഞ സംസ്ഥാന പോലീസുകാരുടെ മക്കൾക്കും ഈ ആനുകൂല്യം ലഭിക്കും.