വൃദ്ധയായ ദേവകി ഭണ്ഡാരി കോവിഡ് വിരുദ്ധ പോരാട്ടത്തിന് പി.എം കെയേഴ്സ് ഫണ്ടിലേക്ക് നൽകിയത് ആയുഷ്കാല സമ്പാദ്യം: പ്രകീർത്തിച്ച്
പ്രമുഖർ:
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പി.എം കെയേഴ്സ് ഫണ്ടിലേക്ക് പത്തു ലക്ഷം രൂപ സംഭാവന ചെയ്ത വൃദ്ധ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ദേവകി ഭണ്ഡാരി എന്ന 60 വയസ്സുകാരി വൃദ്ധയാണ് കോവിഡ് വിരുദ്ധ പോരാട്ടത്തിനായി പത്തു ലക്ഷം രൂപ സംഭാവന നൽകിയത്.
മക്കളില്ലാത്ത ദേവകിയുടെ ഭർത്താവ് എട്ടുവർഷം മുമ്പ് മരിച്ചതോടെ… വാർദ്ധക്യത്തിൽ ഒറ്റപ്പെട്ട ദേവകിയുടെ ഫിക്സഡ് ഡെപ്പോസിറ്റ് പെൻഷനും എല്ലാം ചേർന്നുള്ള ആയുഷ്കാല സമ്പാദ്യമാണ് ഈ പണം.തനിക്ക് വളരെ പരിമിതമായ ചെലവുകളെ ഉള്ളൂ എന്നും ഈ പണം ആവശ്യക്കാർക്ക് ഉപകരിക്കട്ടെയെന്നുമാണ് ദേവകി പറഞ്ഞത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് അടക്കം നിരവധി പ്രമുഖർ ദേവകിയുടെ സന്മനസ്സിനെ പ്രകീർത്തിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.