കോഴിക്കോട്: വെടിയുണ്ടകൾ കാണാതായതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്കുണ്ടെന്ന് നിയുക്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫിസിലുള്ളവരും ഉപദേശകരുമാണ് ഇതിന് പിന്നിൽ. സിഎജിയുടെ കണ്ടെത്തൽ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മൻചാണ്ടിയെ കടത്തിവെട്ടുന്ന അഴിമതിക്കാരനായി പിണറായി വിജയൻ മാറി. കുറ്റങ്ങളെല്ലാം ഡിജിപിയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സംസ്ഥാന സർക്കാരിന്റെ അഴിമതികൾ ഓരോന്നായി പുറത്തുകൊണ്ടുവരുമെന്നും സുരേന്ദ്രൻ പറഞ്ഞു.