വൈറ്റില മേല്‍പ്പാലം വിവാദത്തില്‍ വീണ്ടും ഹൈക്കോടതി മുന്‍ ജസ്റ്റിസ് കമാല്‍ പാഷ:
കൊച്ചി: വൈറ്റില മേല്‍പാലം ഉദ്ഘാടനത്തിന് മുന്‍പ് തുറന്ന സംഭവത്തെ ന്യായീകരിച്ച് വീണ്ടും ഹൈക്കോടതി മുന്‍ ജസ്റ്റിസ് കമാല്‍ പാഷ. പിണറായി വിജയനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും എന്നാല്‍ മുഖ്യമന്ത്രിയ്‌ക്കെതിരെയാണ് പറഞ്ഞതെന്നും കമാല്‍ പാഷ പറഞ്ഞു.വിയോജിപ്പ് രേഖപ്പെടുത്താനുള്ള അവകാശം എല്ലാ പൗരന്‍മാര്‍ക്കുമുണ്ട്. അത് താന്‍ വിനിയോഗിച്ചെന്നേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമാല്‍ പാഷയുടെ വാക്കുകളിലേക്ക്:
ഒന്നരമണിക്കൂറൊക്കെ ആളുകള്‍ കാത്തുകിടക്കുമ്പോള്‍ പൊട്ടിത്തെറിച്ച് പോകും. അപ്പോള്‍ പാലം പണിഞ്ഞവനെയൊക്കെ പ്രാകും. ഞാന്‍ പ്രാകിയിട്ടുണ്ട്. പാലം പണിയൊക്കെ കഴിഞ്ഞ് പെയിന്റൊക്കെ ചെയ്ത് വൃത്തിയാക്കിയിരിക്കുകയാണ്. പാലം ഇനി ഉപയോഗിക്കാം എന്ന് പറയാനുള്ള അധികാരം എഞ്ചിനീയര്‍ക്കാണ്.
ഉദ്ഘാടനം ഓണ്‍ലൈനായിട്ടാണല്ലോ നടക്കാന്‍ പോകുന്നത്. എന്നാല്‍ പിന്നെ ഈ പാവങ്ങളെ രണ്ട് മാസം കഷ്ടപ്പെടുത്തിയും വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരെ ഓടിച്ചിട്ട് പിടിക്കേണ്ട കാര്യമെന്താണ്. ഇതാണോ ജനാധിപത്യം.
പി.ഡി.പി.പി ആക്ട് അനുസരിച്ച് വണ്ടി കയറിയാല്‍ കേസ് വരുമെങ്കില്‍ ഓരോ വണ്ടി കേറുമ്പോഴും കേസെടുക്കേണ്ടേ? പൊതുവഴിയായതിനാല്‍ അതിക്രമിച്ച് കയറി എന്ന വകുപ്പും നില്‍ക്കില്ല. എന്റെയും നിങ്ങളുടേയും നികുതിപ്പണമാണ്.അപ്പോഴുണ്ടാക്കിയതാണ് ബാരിക്കേഡ് നീക്കി ഒന്നരലക്ഷം രൂപയുടെ തടസമുണ്ടാക്കി എന്നത്. അങ്ങനെയാണെങ്കില്‍ സെക്രട്ടറിയേറ്റിന്റെ മുന്നില്‍ എത്ര ലക്ഷം രൂപയുടെ തടസമുണ്ടാകും.ജനാധിപത്യവ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യമില്ലേ. ആവശ്യമില്ലാതെ ഒരാളുടെ സൗകര്യത്തിന് വേണ്ടി തടഞ്ഞിട്ടിരിക്കുകയാണോ വേണ്ടത്.