വോട്ടെണ്ണലിനോടനുബന്ധിച്ച് രാജ്യത്ത് പരക്കെ അക്രമ സംഭവങ്ങൾക്ക് സാധ്യതയുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ സംസ്ഥാന ചീഫ് സെക്രട്ടറിമാർ ,പോലീസ് മേധാവികൾ എന്നിവർക്ക് മന്ത്രാലയം പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
പ്രശ്ന ബാധിതയിടങ്ങളിൽ കൂടുതൽ സേനയെ വിന്യസിക്കാനും പരമാവധി അനിഷ്ട സംഭവങ്ങൾ ഓഴിവാക്കാനുമാണ് നിർദേശം.കേരളത്തിൽ മാത്രം 22640 പോലീസുദ്യോഗസ്ഥരെയാണ് ക്രമസമാധാന പാലനത്തിനായി നിയോഗിച്ചിരിക്കുന്നത്.വോട്ടെണ്ണൽ സമാധാനപരമായി പൂർത്തിയാക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും സേനകൾ ഒരുക്കണമെന്നും ക്രമസമാധാന പാലനത്തിൽ യാതൊരു വീഴ്ചയും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഫലപ്രഖ്യാപനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതു വരെ ജാഗ്രത സംവിധാനം നിലനിൽക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.