കോഴിക്കോട്: ലൈസന്‍സില്ലാതെ കട നടത്തിയതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷന്‍ ടി.നസറുദ്ദീന്റെ കട അടച്ചു പൂട്ടി. കോഴിക്കോട് മിഠായി തെരുവില്‍ പ്രവര്‍ത്തിച്ചിരുന്ന കടയാണ് കോര്‍പ്പറേഷന്‍ പൂട്ടിയത്.30 വര്‍ഷമായി കടക്ക് ലൈസന്‍സില്ലായിരുന്നെന്ന് കണ്ടെത്തിയതിനേ തുടര്‍ന്നാണ് നസറുദ്ദീന്റെ കട അടച്ചു പൂട്ടണമെന്ന തീരുമാനത്തിലേക്ക് കോര്‍പ്പറേഷന്‍ എത്തിയത്. ലൈസന്‍സ് പുതുക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പുതുക്കാത്തതിനാലാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ നടപടിക്ക് മുതിര്‍ന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതി അദ്ധ്യക്ഷന്റെ കട കോര്‍പ്പറേഷന്‍ പൂട്ടി… കാര്യം നിസ്സാരം; 30 വര്‍ഷമായി കടയ്ക്ക് ലൈസന്‍സില്ല:
