കോഴിക്കോട് : നാദാപുരം ചേലക്കാട് ഒഴിഞ്ഞ പറമ്പിൽ നിന്ന് വൻ ബോംബ് ശേഖരം പിടി കൂടി. 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീൽ ബോംബുകളുമാണ് പിടി കൂടിയത്. ചേലക്കാട് ഫയർസ്റ്റേഷന് സമീപത്തെ വണ്ണത്താൻ കണ്ടി മൂസയെന്നയാളുടെ ഒഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബ് ശേഖരം പിടി കൂടിയത്.വീട് പണിക്ക് മണ്ണെടുക്കുന്നതിനിടെ ടിപ്പർ തൊഴിലാളുകളുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. രണ്ട് പ്ലാസ്റ്റിക് കവറുകളിലാക്കി ബക്കറ്റിലിട്ട് മണ്ണിനടയില് ഒളിപ്പിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ നാദാപുരം പോലീസും ഡോഗ് സ്ക്വോഡും ബോംബുകൾ പരിശോധിച്ചു. ഉഗ്ര സ്ഫോടക ശക്തിയുള്ളവയാണിവ.