വർക്കലയിൽ കുടിവെള്ളം പൊട്ടിയൊഴുകുമ്പോഴും കണ്ണടച്ച് വാട്ടർ അതോറിറ്റി:

വർക്കലയിൽ കുടിവെള്ളം പൊട്ടിയൊഴുകുമ്പോഴും കണ്ണടച്ച് വാട്ടർ അതോറിറ്റി:

വർക്കല മൈതാനത്ത് പോലീസ് സ്‌റ്റേഷന് പിറകിലായും ദേവി കണ്ണടക്കടയ്ക്ക് മുന്നിലായിട്ടുമാണ് കുടിവെള്ളം റോഡിൽ പൊട്ടിയൊഴുകുന്നത്.കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ നില തുടരുന്നു ,റോഡ് തന്നെ ഒരു കൊച്ചു തോടായി മാറിയിട്ടും അധികാരികൾ അനാസ്ഥ പിന്തുടരുന്നു.ഏതെങ്കിലും സാധാരണക്കാരന്റെ കണക്ഷനാണ് പൊട്ടി വെള്ളം ഒലിച്ച് പോയിരുന്നതെകിൽ യാതൊരു ഉളുപ്പുമില്ലാതെ അതിന്റെയും കൂടിചേർത്ത് വാട്ടർബില് വന്നേനെ .ഇവിടെ ആർക്കു നഷ്ടം. കാട്ടിലെ തടി തേവരുടെ ആന എന്ന സമീപനമാണിവിടെ.

എന്റെ സ്വന്തം അനുഭവം കൂടി പറയട്ടെ.ഇപ്പോൾ ഒരു വര്ഷം ആകുന്നു. ഏതാണ്ട് 2500 രൂപയുടെ ബില് ഒരു മാസം വന്നു. വീട് രണ്ട് വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്നതും . പൈപ്പ് പൊട്ടിയിട്ടില്ല..മീറ്റർ ശരിയാണ് . വെള്ളം ആരും കട്ടെടുത്തിട്ടുമില്ല.വാൽവുകൾ തുറന്നു കിടന്നതുമില്ല. എന്നിട്ടും തുക അടച്ചു.അന്നിരുന്ന അസിസ്റ്റന്റ് എഞ്ചിനീയർക്ക് ബോധ്യപ്പെട്ടിരുന്നതാണെങ്കിൽ കൂടി…..

അതെന്തായാലും കുടിവെള്ളം കിട്ടാക്കനിയാകുമ്പോഴും വർക്കലയിൽ കടിവെള്ളം പാഴാക്കുന്ന ഈ അവസ്ഥക്കൊരു പരിഹാരം അടിയന്തിരമായി ഉണ്ടാകേണ്ടിയിരിക്കുന്നു. ഉണക്കുകാലം വരട്ടെ വെള്ളം വിറ്റ് കാശാക്കാനും കമ്മീഷൻ പറ്റാനും എല്ലാവര്ക്കും എന്തുത്സാഹമാണെന്നോ..?