വർക്കലയിൽ ലോക്ക് ഡൌൺ ലംഘിച്ച് കടകൾ തുറന്നിട്ടും അധികൃത നടപടിയില്ലാതെ …തികഞ്ഞ അനാസ്ഥയിൽ വർക്കല:
വർക്കല നഗരസഭയെ ഹോട്സ്പോട്ടിൽ നിന്ന് ഒഴിവാക്കിയെന്നും, കടകൾ തുറക്കാമെന്ന സന്ദേശം പരത്തിയതും.. വർക്കല വ്യാപാരി വ്യവസായി പ്രസിഡണ്ട് … ജനങ്ങളെ കൊന്നാലും വേണ്ടില്ലെന്ന ആർത്തി പൂണ്ട മനുഷ്യ ജന്മങ്ങൾ: സന്ദേശം ചുവടെ….
മേൽസന്ദേശം ഇന്ന് രാവിലെ ഏഴരയോടെ കലാധ്വനി ന്യൂസിന് ലഭിച്ചതിനെ തുടർന്ന് ഞങ്ങൾ നടത്തിയ അന്വേഷണത്തിൽ കോറോണയ്ക്കെതിരെയുള്ള ലോക്ക് ഡൗണിൽ യാതൊരു വിധമാറ്റവും വരുത്തിയിട്ടില്ലെന്നു ആധികാരികമായി അറിയാനായി. തിരുവനന്തപുരം കളക്ടറേറ്റിലെ കണ്ട്രോൾ റൂമുമായി രാവിലെ തന്നെ ബന്ധപ്പെട്ട് ഇതുസംബന്ധിച്ച കാര്യങ്ങൾ ഉറപ്പു വരുത്തുകയുണ്ടായി.
റെഡ് സോൺ മാറിയാലും കടകൾ പഴയ ലോക്ക് ഡൌൺ അവസ്ഥയിൽ തന്നെയാണ് പ്രവർത്തിക്കേണ്ടതെന്നും കണ്ട്രോൾ റൂമിൽ നിന്നറിയാനായി.അല്ലാതെ വ്യാപാരി പ്രസിഡണ്ട് ഉദ്ഘോഷിച്ചത് പോലെയല്ലെന്നും ചൂണ്ടിക്കാട്ടി. അനുബന്ധ നിർദേശങ്ങൾ ബന്ധപ്പെട്ടവർക്ക് അവിടെ നിന്നും നല്കുമെന്നറിയിച്ചെങ്കിലും… ആറോളം കടകൾ അനധികൃത തുറക്കൽ നടത്തിയവയ്ക്ക് പുറമെ ഉച്ചയോടെ കൂടുതൽ കടകൾ തുറന്നു പ്രവർത്തിച്ചു . മൊബൈൽ കടകളും ,സൈക്കിൾ കട, എ സി & ഫ്രിഡ്ജ് കട എന്നിവയൊക്കെ വർക്കല മൈതാനത്ത് ഇന്ന് തുറന്നു പ്രവൃത്തിച്ചവയിൽപെടുന്നു.
ഈ വിവരം യഥാസമയം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെകിലും ആരും ഇത് കണ്ടതായിപ്പോലും നടിച്ചില്ല. രാഷ്ട്രീയ പ്രേരണയാണിതിന് പിന്നിലെന്നാണ് സംസാരം.
ഇത് കൊറോണയെ തുരത്തലോ ..മാടിവിളിക്കലോ…?
ആരോഗ്യ വകുപ്പും ,പോലീസും ഒക്കെ രാത്രി പകലില്ലാതെ കഷ്ടപെടുമ്പോഴാണ് … ഓണത്തിനിടയിൽ പുട്ടുകച്ചവടം എന്ന പോലെയുള്ള സമീപനം വർക്കല വ്യാപാരി വ്യവസായി പ്രസിഡന്റിൽ നിന്നുണ്ടായിരിക്കുന്നത്.
Latest news ..ഇന്ന് വർക്കലയിൽ ഒരു കോവിഡ് + സ്ഥിരീകരണം ഉണ്ടായിരിക്കുമ്പോഴാണ് ധൃതി പിടിച്ച് ചിലരുടെ ഇഷ്ട്ത്തിന് കടകളെല്ലാം തുറന്നത്.