കണ്ണ് തുറക്കാത്ത ജനപ്രതിനിധികളും അധികാരികളും ആകുമ്പോൾ ദൃശ്യത്തിൽ കാണുന്ന പോലുള്ള വെള്ളക്കെട്ട് ദുരിതങ്ങൾക്കൊന്നും പരിഹാരമുണ്ടാകില്ലെന്നതിനുദാഹരണമാണിവിടം.മാനത്ത് മഴക്കാറ് കൊണ്ടാൽ ഇവിടം വെള്ളക്കെട്ടായി മാറുന്നു. വാഹന സഞ്ചാരം മൂലം ചെളിവെള്ളഅഭിഷേകം എറ്റുവേണം ജനങ്ങൾക്ക് കടന്നു പോകാൻ.
കൊച്ചു കുട്ടികളും വൃദ്ധരുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത് .ചെത്ത് ബൈക്കുകാർ യാത്രക്കാരുടെ മേൽ വെള്ളം തെറുപ്പിക്കുന്നതിൽ ആഹ്ലാദവും കണ്ടെത്തുന്നു. ജനത്തിന് ദുരിതവും. പഞ്ചായത്ത് തലം മുതൽ വകുപ്പ് മന്ത്രി വരെയും ഈ ദുരിതം kaladwani തന്നെയും നേരിട്ടവതരിപ്പിച്ചെങ്കിലും എല്ലാവരും അനങ്ങാപ്പാറ നയത്തിലാണ് ..എന്ന് പറയേണ്ടി വരുന്നു. ഇതിന്റെ പരിഹാരത്തിനായി വർഷങ്ങളായി ജനങ്ങൾ കാത്തിരിക്കുകയാണ് .ഇവിടെ നിന്ന് വോട്ടു വാങ്ങിപ്പോയ ഇടതിനും വലതിനും ഒന്നും പറയാനില്ല. കണ്ണ് തുറക്കാത്ത മനുഷ്യ ദൈവങ്ങളുടെ കണ്ണ് എങ്ങനെ തുറപ്പിക്കാമെന്നാണ് തദ്ദേശവാസികൾ വിചാരിക്കുന്നത്.