വർക്കല .. ഇലകമൺ പഞ്ചായത്ത് പ്രദേശത്തെ ഭൂരിഭാഗം റോഡ് വശങ്ങളും കാടുകയറി ഇഴജന്തുക്കളുടെ ശല്യവും, റോഡിനെ മൂടുന്ന അവസ്ഥയുണ്ടായിട്ടും..പ്രത്യേകിച്ച് വയനാട്ടിൽ ബന്ധപ്പെട്ടവരുടെ മനപ്പൂർവ്വമുള്ള അനാസ്ഥ മൂലം ഒരു വിദ്യാർത്ഥിനി പാമ്പ് കടിച്ച് മരിക്കാനിടയായ സാഹചര്യം ഉൾക്കൊണ്ടും കൃത്യവിലോപത്തിനിടവരുത്താതെ…കാട് വെട്ടിയും പൊത്തുകൾ അടച്ചും ജനസുരക്ഷ ഉറപ്പു വരുത്തണമെന്നാണ് ജനങ്ങളുടെ പരാതിയിന്മേൽ കലാധ്വനി ന്യൂസ് ബന്ധപ്പെട്ട പഞ്ചായത്ത് അധികാരികളോട് ആവശ്യപ്പെടുന്നത്.
പലയിടങ്ങളിലും ഒരാൾ പൊക്കത്തിലേറെ വളർന്ന കാട്ടു / മുൾച്ചെടികൾ റോഡിന്റെ നല്ലൊരു ഭാഗം മറയ്ക്കുന്ന അവസ്ഥയിലാണ്.എവിടൊക്കെ മാലിന്യങ്ങൾ കൊണ്ട് തള്ളുന്നത് മൂലം എലിശല്യത്തോടൊപ്പം ഇഴജന്തുക്കളുടെയും അധികരിച്ചിരിക്കുന്നു. പോരങ്കിൽ പലയിടങ്ങളിലും വഴിവിളക്കുകളുമില്ല താനും. വഴി വിളക്ക് എവിടെ ഇടുന്നത് രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലാണെന്ന പരാതിയുമുണ്ട്. ഈ ലേഖകന്റെ
വീടിനു മുന്നിലെ പോസ്റ്റിൽ മാത്രം കഴിഞ്ഞ ആറ് മാസമായി വഴി വിളക്ക് കത്തുന്നില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡ് കൂടിയായിട്ടും നിരവധി പ്രാവശ്യം പരാതി പെട്ടിട്ടും ഫലം തഥൈവ.ആയതിനാൽ ജനസുരക്ഷക്കാവശ്യമായ നടപടികൾ എത്രയും പെട്ടെന്നുണ്ടാകണമെന്നാണ് പൊതുജനങ്ങൾ ആവശ്യപ്പെടുന്നത്.