ശത്രു ഡ്രോണുകൾ ചെറുക്കാൻ ഇന്ത്യ പൂർണ്ണ സജ്ജം;എൻ എസ് ജി ഡയറക്ടർ ജനറൽ എസ് എസ് ദേശ്വാൾ :
നാഷണൽ സെക്യൂരിറ്റി ഗാർഡ്സിന്റെ ഡയറക്ടർ ജനറലായ എസ്.എസ് ദേശ്വാളാണ് ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തിയിലേക്കെത്തുന്ന ഡ്രോണുകൾ അപകടകാരികളാണെന്നും, എന്നാൽ, അവയെ ചെറുക്കാൻ സേന പൂർണസജ്ജമാണെന്നും വിശദമാക്കി രംഗത്തു വന്നത്.എന്തെന്നാൽ ശത്രുഡ്രോണുകളെ തിരിച്ചറിയാനും നിർജീവമാക്കാനും കഴിവുള്ള പ്രതിരോധ സംവിധാനങ്ങൾ ഇപ്പോൾ ഇന്ത്യയുടെ പക്കലുണ്ടെന്ന് വ്യക്തമാക്കി, ഇന്ത്യയുടെ കൗണ്ടർ -ടെററിസം ഫോഴ്സായ നാഷണൽ സെക്യൂരിറ്റി ഫോഴ്സ്.
അതീവപ്രാധാന്യമുള്ള ഭീകരവിരുദ്ധദൗത്യങ്ങൾക്കായി 1984 ലാണ് നാഷണൽ സെക്യൂരിറ്റി ഗാർഡ്സ് എന്ന പേരിൽ സേനാവിഭാഗം രൂപീകരിച്ചത്.രണ്ടു ദശാബ്ദത്തോളം രാജ്യത്തെ പ്രധാന വ്യക്തികളുടെ സുരക്ഷ ഈ ‘കരിമ്പൂച്ച’കളുടെ കയ്യിൽ സുരക്ഷിതമായിരുന്നു. നിലവിൽ ‘ഇസഡ് പ്ലസ്’ കാറ്റഗറി സുരക്ഷയുള്ള 13 വിഐപികളുടെ സുരക്ഷാ ചുമതലയാണ് നാഷണൽ സെക്യൂരിറ്റി ഗാർഡിനുള്ളത്. ഇതിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ സുരക്ഷാ ചുമതലയും ഉൾപ്പെടുന്നുണ്ട്. ‘ സർവ്വത്ര സർവോത്തം സുരക്ഷ’ എന്നതാണ് എൻഎസ്ജിയുടെ ആപ്തവാക്യം.