ഇവിടെ മനുഷ്യനെ മനുഷ്യൻ ചുമക്കുന്നു
ശബരിമലയിൽ ഡോളി ചുമന്നു കുടുംബത്തിന്റെ ഉപജീവന മാർഗം കണ്ടെത്തുന്നവരുടെ കാര്യമാണിവിടെ പറയുന്നത്. ഇപ്പോൾ ദേവസ്വം ബോർഡ് ഇവർക്ക് പുതിയ നോക്കുകൂലി അടിച്ചേൽപ്പിച്ചിരിക്കുന്നതായാണ് വാർത്ത . ഒരു തീർത്ഥാടകനെ കൊണ്ട് പോകുമ്പോൾ 200 രൂപ നോക്കുകൂലിയിനത്തിൽ ദേവസ്വം ബോർഡിന് നൽകണം.ഇതസാധ്യമെന്ന് ഡോളി തൊഴിലാളികൾ പറയുന്നു.ഒരു തവണ ഇവർ മല കയറി ഇറങ്ങി വരുമ്പോൾ ഒരാളിന് ലഭിക്കുന്നത് 700 രൂപയാണ്.അഞ്ച് വർഷങ്ങൾക്ക് മുമ്പ് നിശ്ചയിക്കപ്പെട്ട നിരക്ക് വർധിപ്പിക്കാതെയാണ് ഇവരുടെ വിയർപ്പിന് കൂടുതൽ നികുതി ഈടാക്കാൻ തുടങ്ങിയിരിക്കുന്നത്. ഇത് പകൽക്കൊള്ളയാണ്….പറയാതെ വയ്യ.
വളരെ കഠിനതരമായ അതോടൊപ്പം പുണ്യപരമായ ഒരു പ്രവൃത്തി കൂടിയാണിതെന്ന തിരിച്ചറിവ്
വൈകിയാണെങ്കിലും ദേവസ്വം ബോർഡിനുണ്ടാകുമെന്ന് പ്രത്യാശിക്കുന്നു .കഴിഞ്ഞ, ശബരിമല തീർത്ഥാടനക്കാലത്ത് പല കാര്യങ്ങളാലും ഇവരോളം ദുരന്തങ്ങളും വരുമാനമില്ലായ്മയും ഉണ്ടായ മറ്റൊരുകൂട്ടർ ശബരിമലയിൽ ഉണ്ടായിക്കാണില്ല.