തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഉയർത്തിയ പ്രതിസന്ധി മറികടക്കാൻ സർക്കാരിനു കഴിഞ്ഞില്ലെങ്കിൽ കോന്നി ഉപതെരഞ്ഞെടുപ്പിലും സിപിഎമ്മിനെ കാത്തിരിക്കുന്നത് വിപരീത ഫലമായിരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ .ലോക്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബാധിച്ചു . അത് എല്ലാവരും മനസ്സിലാക്കണം . ശബരിമല വിഷയത്തിൽ ഇടതുമുന്നണിയുടെ ഇടപെടൽ തെറ്റിദ്ധാരണ ഉണ്ടാക്കി . ആ തെറ്റിദ്ധാരണം മാറ്റണം .എന്നാൽ മാത്രമേ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്ക്ക് കോന്നി തിരിച്ച് പിടിക്കാനാകൂവെന്നും പദ്മകുമാർ പറഞ്ഞു .