ഡൽഹി: ശബരിമല കേസിൽ വിശാലബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിൽ 9 അംഗങ്ങളാണുള്ളത്. ജസ്റ്റിസുമാരായ ആർ ബാനുമതി, അശോക് ഭൂഷൺ, ആർ സുഭാഷ് റെഡ്ഡി. എൽ നാഗേശ്വര റാവു, മോഹൻ എം ശാന്തനഗൌഡർ, എസ് അബ്ദുൾ നസീർ, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങൾ.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 13 ന് സുപ്രീം കോടതി പരിഗണിക്കും. കഴിഞ്ഞ തവണ ഈ കേസ് പരിഗണിച്ചപ്പോൾ കേസ് അടിയന്തിരമായി കേൾക്കുമെന്ന് പറഞ്ഞിരുന്നു.ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ വിശാല ബെഞ്ച് പരിഗണിക്കുമെന്നാണ് നവംബർ 14 ന് സുപ്രീം കോടതി ഉത്തരവിട്ടത്.