ശബരിമല Vs പള്ളിത്തർക്ക വിഷയം:സർക്കാരിന്റേത് ഇരട്ടത്താപ്പ് നയം.

ശബരിമല Vs പള്ളിത്തർക്ക വിഷയം:സർക്കാരിന്റേത് ഇരട്ടത്താപ്പ് നയം.

ശബരിമലക്കേസും പള്ളിക്കേസും വിശ്വാസികൾക്കും പൊതുജനങ്ങൾക്കും ഏതാണ്ട് ഒരുപോലെയാണ്..ശബരിമല വിഷയത്തിൽ യുവതിപ്രവേശം അനുവദിച്ചുകൊണ്ടാണ്‌ സുപ്രീംകോടതി വിധിയുണ്ടായിരിക്കുന്നത്..വിശ്വാസി സമൂഹത്തിലെ ഭൂരിപക്ഷം പേരും വിധി പുനഃപരിശോധന ആഗ്രഹിക്കുന്നവരാണെന്ന് പലവിധ സമരമുറകളിലൂടെ തെളിയിച്ചതാണ്..എന്നിട്ടും സുപ്രീംകോടതി വിധിയുടെ മറവിൽ ഭൂരിപക്ഷം വരുന്ന ഹിന്ദുവിശ്വാസി സമൂഹത്തിന്റെ വികാരങ്ങളെ തെല്ലും മാനിക്കാതെ മാവോയിസ്റ്റുകളെയും ഫെമിനിസ്റ്റുകളെയും അവിശ്വാസികളെയും തിരഞ്ഞുപിടിച്ച് ശബരിമല കയറ്റാനുള്ള ശ്രമമാണ് കഴിഞ്ഞ വർഷം സർക്കാരിൽനിന്നുമുണ്ടായത്.
എന്നാൽ പള്ളിക്കേസിലാകട്ടെ സുപ്രീംകോടതി വിധി പ്രാബല്യമാക്കാതിരിക്കാൻ എന്തുചെയ്യാമെന്നാണ് സർക്കാർ നോക്കുന്നത്..ശബരിമലയിൽ വിശ്വാസം തകരുന്നില്ല;പള്ളിയിൽ വിശ്വാസത്തകർച്ചയും.ഭൂരിപക്ഷ സമൂഹത്തിന്റെ വിശ്വാസങ്ങളെയും ആചാരങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന സർക്കാർ പള്ളി വിഷയത്തിൽ ന്യുനപക്ഷ രക്ഷകരാകാനുള്ള വൃഥാ വിലാസമാണ് നടക്കുന്നത്,.ഈ വിഷയത്തിൽ സുപ്രീംകോടതി തന്നെ വിരുദ്ധഭിപ്രായം പ്രകടിപ്പിച്ചിരുന്നതാണ്..പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന മട്ടിലാണ് സർക്കാരിന്റെ പോക്ക്.അത് മറ്റൊന്നിനുമല്ല നവോദ്ധാനം പറഞ്ഞും ന്യുനപക്ഷ പ്രീണനത്തിലൂടെയും അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള പിടിവലിയ്ക്കായുള്ള പരക്കംപാച്ചിലിന്റെ ഒരു ഭാഗം മാത്രമാണ്.പക്ഷെ ജനം ഇതെല്ലാം തിരിച്ചറിയവേ വരുന്ന മണ്ഡലകാലത്തും സ്ത്രീകളെ കയറ്റാനുള്ള പടപ്പുറപ്പാടിലാണ് സർക്കാരെന്ന് ഇതിനോടകം പറഞ്ഞുകഴിഞ്ഞിരിക്കുന്നതാണ് വിശ്വാസി സമൂഹത്തെ ഇപ്പോൾ വീണ്ടും അങ്കലാപ്പിലാക്കുന്നത്..
ഇതൊക്കെ കാണുമ്പോൾ ഇരട്ടത്താപ്പ് നയമെന്നല്ലാതെ മറ്റെന്തു പറയാൻ..