ശിഖണ്ഡിയെ മുന്നിൽ നിറുത്തി, പുൽവാമയിൽ വീരമൃത്യു വരിച്ച പട്ടാളക്കാരുടെ പേരിൽ വീണ്ടും രാഷ്ട്രീയകളിയുമായി ദേശദ്രോഹികൾ:
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അവസരവാദികളും സ്ഥാനമോഹികളും പട്ടാളക്കാരുടെ പേരിൽ മുതലക്കണ്ണീരുമായി രംഗത്ത്. 2019 ൽ നടന്ന പൂൽവാമ ആക്രമണത്തിൽ 40 പേർ മരിക്കുവാനിടയായത് മോദിയുടെയും,ഡോവലിന്റെയും നിലപാട് നിമിത്തമെന്നാണ് പുതിയ കഥയുണ്ടാക്കി വിളംബരപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ഇങ്ങനെ ഒരു പ്രസ്താവന നടത്തിയിരിക്കുന്നത് മറ്റാരുമല്ല.. 2019 ൽ ജമ്മു കാശ്മീർ ഗവർണറായിരുന്ന സത്യപാൽ മാലിക് എന്ന അവസരവാദിയാണ് എന്നതാണ് പ്രത്യേകതയാകുന്നത്. വിമാനം അയക്കാതെ റോഡ് മാർഗം ഇത്രയും വാഹന വ്യൂഹം വന്നതുകൊണ്ടാണ് ഈ അപകടം ഉണ്ടായതെന്നാണ് സത്യപാൽ പറഞ്ഞിരിക്കുന്നത്..മോദിയോടും ഡോവലിനോടും ഇക്കാര്യം പറഞ്ഞപ്പോൾ ചുപ് രഹോ (മിണ്ടരുത് ) എന്ന് പറഞ്ഞതായാണ് മാലിക് ആരോപിക്കുന്നത്.
ഞാനും ഒരു പട്ടാളക്കാരനാണ് .നേവിയിലായിരുന്നുവന്നു മാത്രം.അതുകൊണ്ടുള്ള ചെറിയ അറിവ് കൂടി വെച്ച് കൊണ്ട് പറയുകയാണ്. എന്റെ അറിവിൽ ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഒട്ടുമിക്ക ദിവസങ്ങളിലും ഇതുപോലുള്ള ചെറുതും വലുതുമായ സൈനിക വ്യൂഹത്തിന്റെ മൂമെന്റ്സ് നടക്കാറുണ്ട് എന്നത് പട്ടാളക്കാർക്കൊക്കെ അറിയാം. അഥവാ ഇന്റലിജിൻസ് സംവിധാനത്തിൽ അപാകത ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ അത് താഴെ തട്ടിൽ ചിലപ്പോൾ ഉണ്ടായിട്ടുണ്ടാകാം .ആരും അത് നിഷേധിക്കുന്നില്ല.കോൺഗ്രസ് ഭരണ കാലത്തെ നിത്യവുമുണ്ടായിരുന്ന ആക്രമണങ്ങളെ നാം കുറച്ചു കൊണ്ട് വരുന്നതിനിടയിലാണ് നടക്കാൻ പാടില്ലാത്ത ഈ ദാരുണ സംഭവം ഉണ്ടായത്. അങ്ങനെ വരുമ്പോൾ ഡോവലിനും മോദിക്കും മേൽ വിരൽ ചൂണ്ടുന്നതിനു പകരം സത്യപാൽ മാലിക്കലല്ലേ ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയിരുന്നത്. അയാളായിരുന്നു അന്നത്തെ അവിടത്തെ ഫുൾ ഫ്ലഡ്ജ്ഡ് ഭരണാധികാരി .അതുണ്ടായില്ല. മാത്രവുമല്ല ഇത്രയും സത്യസന്ധനും ദേശീയ വാദിയുമായ ഒരു മനുഷ്യനായിരുന്നു ഇദ്ദേഹമെങ്കിൽ ഈ വിഷയം ചൂണ്ടിക്കാണിച്ച് പ്രസിഡന്റിന് ഉടനടി രാജി സമർപ്പിക്കാമായിരുന്നില്ലേ എന്ന ചോദ്യവുമുയരുന്നു. എന്നാൽ അതൊന്നുമുണ്ടായില്ല.പകരം ഗവർണ്ണർ സ്ഥാനത്തു കടിച്ചു തൂങ്ങിയിരുന്ന് കിട്ടുന്ന ആനുകൂലങ്ങളും സ്വർഗ്ഗീയ സുഖവും ആസ്വദിച്ചിരുന്നതിൽ നിന്ന് പിന്നെന്താണ് മനസ്സിലാക്കേണ്ടത്. അഴിമതി തിരിമറികൾ വേറെയും,ഒടുവിൽ ഗോവയ്ക്കും തുടർന്ന് മേഘാലയത്തിൽ ഗവർണറായി എത്തിയിട്ടും അവിടെയിരുന്നു കൊണ്ടും ഡെൽഹിൽ നടന്ന വ്യാജ കർഷക സമരത്തെ പ്രോജ്വലിപ്പിക്കാനുള്ള പല വിധ ശ്രമങ്ങളും നടത്തിയെന്നത് പൊതുസമൂഹത്തിനറിയാം. കോൺഗ്രസ്സിൽ നിന്ന് ചേക്കേറിയ ഇദ്ദേഹം ഇത്രയും കുരുട്ടു പ്രയോഗങ്ങൾ നടത്തിയിട്ടും കണ്ണ് ഉപരാഷ്ട്രപതി സ്ഥാനത്തായിരുന്നു. പക്ഷെ ആ മോഹം ഒന്നുംനടന്നില്ല.. ഇത്രയും ഒക്കെ കാട്ടിക്കൂട്ടിയ ആളെ തീർച്ചയായും ഡോവലിന്റെ കണ്ണ് തിരിച്ചറിഞ്ഞിട്ടുണ്ടാവും.അങ്ങനെ മറുകണ്ടം ചാടി.മാലിക്കിന്റെ തലയിൽ തിരഞ്ഞെടുപ്പ് പെരുംപറയായി മുഴങ്ങുന്നു.യഥേഷ്ടം ദേശവിരുദ്ധ പാർട്ടികളുമുണ്ട്. ഈ സമയത്ത് ഒരു കച്ചിതുരുമ്പ് ഇട്ട് കൊടുത്താൽ അവർ അതിൽ പിടിച്ചോളും.ഇനി ഇവിടെ നിന്നിട്ടു കാര്യമില്ല അതിനാൽ മറുകണ്ടം നോക്കിയുള്ള സമയോചിതമായ ചാട്ടം നടത്തുന്നു അത്ര തന്നെ.കൂടെ മുൻ കരസേനാ മേധാവിയും(1997 ) പിന്നീട് കോൺഗ്രസ്സിന്റെ രാജ്യ സഭാ എംപി യു മായ ശങ്കർ റോയ് ചൗധുരിയും കൂട്ടിനുണ്ട് . രാജ്യ വിരുദ്ധത പറഞ്ഞോളൂ, പക്ഷെ അതിനു പട്ടാളക്കാരെ കരുവാക്കരുത് എന്ന് മാത്രം .
ഒരു കാര്യ കൂടി പറഞ്ഞോട്ടെ.. ഏതോ ഒരു തീവ്രവാദി കോഴിക്കോട് വന്ന് ട്രെയിൻ കത്തിച്ചു. അതിനു മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഉത്തരവാദിയെന്നും രാജിവെക്കണമെന്നും പറയുന്നതിൽ എന്തർത്ഥം .. എന്ത് സാംഗത്യം.?news desk kaladwani news phone ..9037259950