തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഗവേണിംഗ് ബോഡി അംഗം ടി പി സെന്‍കുമാര്‍ നല്കിയ പരാതി അന്വേഷിക്കാനാണ് സമിതിയെ നിയോഗിച്ചത്. ഡിജിപി ഡോ ജേക്കബ് തോമസ് സമിതിയിലെ അംഗമാണ്.
ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് മുന്‍ ഡയറക്ടര്‍ ഗോവര്ദ്ധന് മേത്തയുടെ നേതൃത്വത്തിലെ സമിതിയില്‍ ബംഗളൂരു നിംഹാന്‍സ് ഡയറക്ടര്‍ ഡോ ബിഎന്‍ ഗംഗാധരനും അംഗമാണ്. ഈമാസം 31 ന് മുന്‍പായി റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.നിയമനങ്ങളിലും ഫെല്ലോഷിപ്പുകള്‍ അനുവദിക്കുന്നതിലുമെല്ലാം സംസ്ഥാന സര്‍ക്കാര്‍ അനധികൃതമായി ഇടപെടല്‍ നടത്തുന്നുവെന്നാണ് സെന്‍കുമാറിന്റെ പരാതി. അതേസമയം അന്വേഷണ സമിതിയുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്ന് ഡയറക്ടര്‍ ഡോ ആശ കിഷോര്‍ വ്യക്തമാക്കി.Courtesy..Janam: