ശ്രീധരൻ സർ; അത്യുജ്ജലമീ തീരുമാനം … കലാധ്വനി ന്യൂസ്:
മെട്രോമാൻ ഇ. ശ്രീധരൻ സർ ഇക്കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയ അദ്ദേഹത്തിന്റെ ഒരു തീരുമാനത്തെ കുറിച്ചാണ് എവിടെ പറയാനുള്ളത്. അദ്ദേഹം, പാലക്കാട്..തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും താനിവിടെയുണ്ടാകുമെന്നും അതിനായി അവിടെ സർവ സജ്ജമായ ഒരു ഓഫീസ് പ്രവൃത്തിക്കുമെന്നും പറഞ്ഞിരുന്നു . ഇത് വളരെ നല്ലൊരു കാര്യമാണ്. നല്ലൊരു തുടക്കവുമാണ്. അത്യുജ്ജലമീ തീരുമാനം എന്ന് പറയാതെ വയ്യ…
കുറ്റപ്പെടുത്തലുകളും ട്രോളുകളും ഏറെയുണ്ടാകുമെന്നുറപ്പ്.അത് സാരമില്ല… പൂർണ്ണ ചന്ദ്രനെ നോക്കി എത്രയോ ശ്വാനന്മാർ ഓരിയിടാറുണ്ട്.എല്ലാവരും കണ്ടു പഠിക്കേണ്ട അല്ലെങ്കിൽ മാതൃക ആക്കേണ്ട ഒന്നാണ് അദ്ദേഹത്തിന്റെ പ്രവൃത്തി പധം .ഇതുപോലെ 140 മണ്ഡലങ്ങളിലും ഇതേ പോലൊരു പ്രവർത്തനമുണ്ടായാൽ പിജെപ് ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ലെന്ന് കൂടി പറയാതെ വയ്യ.
ജയിച്ചു പോയതിനു ശേഷം ആ പോക്കേ പോയിട്ട് പിന്നെ തിരിച്ചു വരാത്തവർ വിലസുന്ന ഈ നാട്ടിൽ,, തോറ്റാലും, ഞാനിവിടെ… നിങ്ങൾക്കും പാലക്കാടിന്റെ വികസനത്തിനും വേണ്ടി ഓഫീസ് ഇട്ട് പ്രവർത്തിക്കുമെന്ന് പറയുന്ന എത്രപേരുണ്ടാകും.അതാണ് മെട്രോമാൻ ഇ.ശ്രീധരൻ .അദ്ദേഹത്തിന്റെ വാക്കുകളെ നമുക്ക് അമൃതായി കരുതാം.. മറ്റു രാഷ്ട്രീയക്കാർ പറയുന്ന പോലല്ല. അദ്ദേഹത്തിന്റെ ഈ വെളിപ്പെടുത്തൽ പുറത്തു വരുന്നതിന് മുമ്പേ തന്നെ വിമര്ശനങ്ങള് തുടങ്ങിയിരുന്നു. അധികാരം കിട്ടിയാലല്ല അധികാരമില്ലാതെയും പ്രവത്തിക്കാമെന്നതിന്റെ ഒരു തെളിവ് കൂടി നൽകുകയാണ് ഇ .ശ്രീധരൻ ഇവിടെ. മരുഭൂമിയിൽ കണ്ടെത്തിയ കുളിര്മയേറിയ ജലസ്രോതസ് പോലെ…. അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു…R Subhash,Chief Editor..Kaladwani News
ഇനി എവിടെ ഇരുന്നും ബിസിനസ് വിവരങ്ങൾ അറിയാം.. നിയന്ത്രിക്കാം; I-BILLER CLOUD BASED BILLING APP.