ശ്രീനഗറില്‍ റെഡ് അലര്‍ട്ട്.. സുരക്ഷാസേനക്ക് നേരെ ആക്രമണത്തിന് സാധ്യതയെന്ന മുന്നറിയപ്പിനെ തുടർന്ന് :
ശ്രീനഗര്‍: സൈന്യത്തിന് നേരെ ആക്രമണങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ശ്രീനഗറിലും സമീപ പ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സുരക്ഷാസേനയുടെ വാഹനങ്ങള്‍ ബോംബുകള്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ തീവ്രവാദികള്‍ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ട് ഉണ്ടെന്നാണ് വിവരം. ഭത്മാലൂ അടക്കം ശ്രീനഗറിലെ വിവിധ പ്രദേശങ്ങളില്‍ ഐ.ഇ.ഡി ഉപയോഗിച്ചുള്ള ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സൈനിക വാഹനങ്ങളിലെ ഡ്രൈര്മാരും സഹഡ്രൈവര്മാരും മറ്റ് വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ഉദ്യോഗസ്ഥരും കനത്ത ജാഗ്രത പാലിക്കാനും നിര്‍ദേശമുണ്ട്. വലിയ ഭീഷണി നേരിടുന്ന ഭത്മാലു മേഖലയിലേക്ക് യാത്ര ചെയ്യരുതെന്ന് സൈനികരോടും പൊതുജനത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീനഗറിലെ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ പ്രാദേശിക ഭരണകൂടവും അഭ്യര്‍ത്ഥിച്ചു.
ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ആയുധങ്ങളുമായി രണ്ട് ലഷ്ക്കര്‍ ഭീകരരെ തിങ്കളാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഷ്ക്കറെ തൊയ്ബ-ദി റസിഡന്‍സ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പിടിയിലായതെന്ന് ശ്രീനഗര്‍ പൊലീസ് പറഞ്ഞു. 15 പിസ്റ്റളുകള്‍, 300 റൗണ്ട് വെടിയുണ്ടകള്‍, ഗണ്‍ സയിലന്‍സര്‍, 30 മാഗസിനുകള്‍ എന്നിവ ഭീകരില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇന്ത്യന്‍ കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡ രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഭീകരരുടെ അറസ്റ്റ്. courtesy..