ന്യൂഡൽഹി : രാമജന്മഭൂമിയില്‍ വിദേശ ഭരണാധികാരി ചെയ്ത തെറ്റ് തിരുത്തണമെന്ന് ഹിന്ദു സംഘടനയായ രാം ലല്ല വിരാജ്മാന്. ശക്തരായ ഹിന്ദു ഭരണാധികാരികള്‍ പോലും മറ്റ് രാജ്യങ്ങളില്‍ അധിനിവേശം നടത്തിയിട്ടില്ല . രാം ലല്ലക്ക് വേണ്ടി അഭിഭാഷകന് കെ പരാശരനാണ് സുപ്രീം കോടതിയില്‍ ഹാജരായത് .ഒരു വിദേശ ഭരണാധികാരിക്ക് ഇന്ത്യയില്‍ വന്ന് ഞാന്‍ ബാബര്‍, ഞാനാണ് നിയമം എന്ന് പറയാന്‍ സാധിക്കില്ല .. മുസ്ലിം വിശ്വാസികള്‍ക്ക് എവിടെയും പ്രാര്‍ത്ഥിക്കാം. അയോധ്യയില്‍ തന്നെ 50-60 പള്ളികളുണ്ട്. എന്നാല്‍, ഹിന്ദുക്കളുടെ കാര്യം അങ്ങനെയല്ല. ശ്രീരാമന്റെ ജന്മസ്ഥലം മാറ്റാന്‍ പറ്റില്ല.ക്ഷേത്രം എപ്പോഴും ക്ഷേത്രമായിരിക്കുമെന്നും പരാശരന് വാദിച്ചു.
മുസ്ലിംകള്ക്ക് എല്ലാ പള്ളികളും തുല്യമാണ്. രാമജന്മഭൂമിക്ക് വേണ്ടി ഹിന്ദുക്കള്‍ നൂറ്റാണ്ടുകളായി പോരാട്ടത്തിലാണെന്നും പരാശരൻ പറഞ്ഞു . അതേ സമയം അയോദ്ധ്യക്കേസിലെ അവസാന വാദമാണ് നാളെ നടക്കുക .എല്ലാ കക്ഷികൾക്കും വാദിക്കാനായി ഇനി 45 മിനിറ്റ് വീതം സമയം മാത്രമെ നൽകൂവെന്നും കോടതി പറഞ്ഞു. നാളെ വൈകീട്ട് 5 മണിവരെ കേസിൽ വാദം കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.courtesy..Janam: