ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിനായി കേന്ദ്ര സർക്കാർ അയോദ്ധ്യയിൽ 67 ഏക്കർ ഭൂമിയും വിട്ടു നൽകും ; നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി:
വാരാണസി : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തിനായി സര്‍ക്കാരിന്റെ കൈവശമുള്ള 67 ഏക്കര്‍ ഭൂമിയും വിട്ടു നൽകുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിക്കാന്‍ നടപടി ആരംഭിച്ചതിനു പിന്നാലെയാണ് സുപ്രധാന ഈ തീരുമാനമുണ്ടായിരിക്കുന്നത്. അയോദ്ധ്യ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിയും രാമക്ഷേത്ര നിര്‍മ്മാണത്തിനായി പുതുതായി രൂപീകരിച്ച ശ്രീരാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന് കൈമാറും. ഇത്രയും വിശാലമായ സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കുന്നത് ക്ഷേത്രത്തിന്റെ മഹത്വം വര്‍ധിപ്പിക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു
ഭരിക്കുന്നവര്‍ നിയമം നിര്‍മിച്ചതിലൂടെയല്ല ഇവിടത്തെ പാരമ്പര്യവും സംസ്കാരവും സൃഷ്ടിക്കപ്പെട്ടത്. ജനങ്ങളാണ് ഇന്ത്യയെന്ന ആശയത്തെ സൃഷ്ടിച്ചതെന്നും മോദി പറഞ്ഞു.വാരണാസിയിൽ ശ്രീ ജഗദ്ഗുരു വിശ്വാരാധ്യ ഗുരുകുലത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിലാണ് പ്രധാനമന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്.