സംസ്ഥാനത്തെ ഏഷ്യാനെറ്റ് സ്ഥാപനങ്ങളിൽ റെയ്ഡ്:
സംസ്ഥാനത്തെ ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങളിൽ റെയ്ഡ്. ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങളിൽ തൊഴില്‍ വകുപ്പ് സംസ്ഥാന വ്യാപകമായി സ്ക്വാഡ് ഇന്സ്പെക്ഷന് നടത്തി. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ആണ് റെയ്ഡ്. ലേബര്‍ കമ്മീഷര്‍ പ്രണബ് ജ്യോതിനാഥിന്റെ നിയന്ത്രണത്തിലും അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്)-ന്റെ നേതൃത്വത്തിലുമായിരുന്നു പരിശോധന നടന്നത്.
തൊഴില്‍ വകുപ്പിലെ റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്), അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് 2 എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്ക്വാഡ് ഇന്സ്പെക്ഷന് നടന്നതെന്ന് ഒരു പ്രമുഖ ഓൺ ലൈൻ maadhyamam
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെ 65 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലും 744 ജീവനക്കാരെ (665 പുരുഷന്, 79 സ്ത്രീകള്‍) നേരില്‍ കണ്ട് നടത്തിയ അന്വേഷണത്തിലും 17 ജീവനക്കാര്‍ക്ക് (8 പുരുഷജീവനക്കാര്‍, 9 സ്ത്രീ ജീവനക്കാര്‍) മിനിമം വേതനം ലഭിക്കുന്നില്ലായെന്നും നാഷണല്‍ ആന്റ് ഫെസ്റ്റിവല്‍ ഹോളിഡെയ്സ് നിയമപ്രകാരമുള്ള ആനുകൂല്യം നിഷേധിക്കുന്നതായും കണ്ടെത്തി.
കേരളാ ഷോപ്പ്സ് ആന്റ് കൊമേഷ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം, മിനിമം വേതന നിയമം, കോണ്‍ട്രാക്ട് ലേബര്‍ നിയം, മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് നിയമം, മെറ്റേണിറ്റി ബെനെഫിറ്റ് നിയമം എന്നിവ പ്രകാരമുള്ള ലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.