സംസ്ഥാനത്ത് ജൂൺ രണ്ടു മുതൽ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ ജൂൺ 13 ലേക്ക് മാറ്റി:
സംസ്ഥാനത്തെ പ്ലസ് വണ്‍ പരീക്ഷാ തിയതിയില്‍ മാറ്റം. ജൂൺ രണ്ടു മുതൽ നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. നേരത്തെ ജൂണ്‍ രണ്ട് മുതല്‍ നടത്തുമെന്നാണ് അറിയിച്ചിരുന്നത്. അഡ്മിഷന് വൈകിയതും, കുട്ടികള്‍ക്ക് പഠിക്കാന്‍ സമയം ലഭിക്കുന്നതിനുമായാണ് പരീക്ഷ മാറ്റി വച്ചത്.
പ്ലസ് വണ്‍ മോഡല്‍ പരീക്ഷ ജൂണ്‍ രണ്ട് മുതല്‍ ഏഴ് വരെ നടത്തും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകള്‍ പരീക്ഷ കഴിഞ്ഞ ഉടന്‍ ജൂലൈ ഒന്നിന് ആരംഭിക്കും.സ്കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ഒന്നിന് തിരുവനന്തപുരത്ത് വച്ച് നടത്തും. ഒന്നാം ക്ലാസ് പ്രവേശനം ഈ മാസം 27 മുതല്‍ ആരംഭിക്കും. പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായെന്നും, വിതരണത്തിന് തയ്യാറാണെന്നും മന്ത്രി അറിയിച്ചു.