സംസ്ഥാനത്ത് ബസ് ചാർജ് ഉയരാൻ സാധ്യത: മിനിമം ചാർജ് ഇനി 10 രൂപ? വിദ്യാർഥികളുടെ നിരക്കും മാറിയേക്കും:

സംസ്ഥാനത്ത് ബസ് ചാർജ് ഉയരാൻ സാധ്യത: മിനിമം ചാർജ് ഇനി 10 രൂപ? വിദ്യാർഥികളുടെ നിരക്കും മാറിയേക്കും:

സംസ്ഥാനത്ത് ബസ് ചാർജ് ഉയരാൻ സാധ്യത:മിനിമം ചാർജ് ഇനി 10 രൂപ? വിദ്യാർഥികളുടെ നിരക്കും മാറിയേക്കും:

വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, ഡീസൽ സബ്സിഡി നൽകുക, മിനിമം ചാർജ് 8 രൂപയിൽ നിന്നും 12 ആക്കി ഉയർത്തുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപയാക്കി ഉയർത്തുക, കൊവിഡ്-19 കാലം കഴിയുന്നതുവരെ ബസുടമകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബസുടമകൾ നടത്താനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു.

തിരുവനന്തപുരം: ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ബസ് ചാർജ് ഉയരാൻ സാധ്യത. മിനിമം ചാർജ് പത്ത് രൂപയാക്കാൻ ധാരണയായതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ നവംബർ പതിനെട്ടിനകം തീരുമാനം ഉണ്ടാകും.

മിനിമം ചാർജ് 12 രൂപയാക്കണമെന്ന ആവശ്യമാണ് ബസുടമകളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. വിദ്യാർഥികളുടെ കൺസെഷൻ മിനിമം 6 രൂപയാക്കണമെന്ന ആവശ്യവും ബസുടമകളുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കുന്നത് കൂടുതൽ കൂടിയാലോചനകൾക്ക് ശേഷമാകും അന്തിമതീരുമാനം ഉണ്ടാകുക .

സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി ആൻ്റണി രാജു നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിലാണ്  അനിശ്ചിതകാല സമരം ബസുടമകൾ പിൻവലിച്ചത്.  ചർച്ചയിലാണ് സമരം പിൻവലിക്കാനുള്ള തീരുമാനത്തിലേക്ക് ബസ് ഉടമകൾ എത്തിയത്. ചർച്ചയിൽ നിരക്ക് വർധനയടക്കമുള്ള കാര്യങ്ങളിൽ മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോർട്ട്.