സംസ്ഥാനാന്തര യാത്രകൾക്ക് വാക്സിൻ രേഖ മതിയാകും:
വിമാനം, ട്രെയിൻ, ബസ് യാത്രകൾക്ക് ഇത് ബാധകം.
വിമാന യാത്രയിൽ പി പി ഇ കിറ്റ് ആവശ്യമില്ല.
ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വാക്സിനെടുത്ത് പതിനഞ്ച് ദിവസം പിന്നിട്ടവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ രാജ്യത്തെവിടെ സഞ്ചരിക്കാനും വാക്സിൻ സർട്ടിഫിക്കറ്റ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ചില സംസ്ഥാനങ്ങൾ ആവശ്യമില്ലാതെ RTPCR ടെസ്റ്റ് നടത്തുന്നത് പരിഗണിച്ചാണ് എപ്പോൾ കേദ്ര ഇടപെടലുണ്ടായിരിക്കുന്നത്. കോവിഡ് വ്യാപന സാഹചര്യങ്ങൾക്കനുസരിച്ച് സംസ്ഥാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താമെങ്കിലും സംസ്ഥാനാന്തര യാത്രകൾ നടക്കണമെന്നാണ് കേന്ദ്ര നിര്‍ദേശമുള്ളത്. അതിനായി പുതിയ മാർഗ്ഗരേഖയും ആരോഗ്യമന്ത്രാലയം പുറത്തിറക്കി. അതനുസരിച്ച് വിമാന യാത്രയ്ക്ക് മാസ്ക്കും, ഫെയിസ് ഷീൽഡും മാത്രം മതിയാകും. മൂക്കും വായയും കൃത്യമായി മൂടിയിരിക്കണം. പി പി ഇ കിറ്റ് തുടങ്ങിയവ ഇനി ആവശ്യമില്ലെന്നും മാർഗ രേഖ വ്യക്തമാക്കുന്നു.