ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വാജ്പേയിയുടെ 95ാം ജന്മവാര്ഷികത്തില് അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് വെങ്കല പ്രതിമ പണികഴിപ്പിച്ചത്.
ലക്നൗവില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിമയുടെ ഉദ്ഘാടന ചടങ്ങില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദീബെന്‍ പട്ടേല്‍, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവര്‍ പങ്കെടുത്തു.
1998 മുതല്‍ 2004 വരെയാണ് വാജ്പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത്. അദ്ദേഹത്തിന്റെ ജന്മദിനം രാജ്യമൊട്ടാകെ സദ്ഭരണ ദിനമായാണ് ആചരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദശനത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.