സന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; 101 പേര്‍ അറസ്റ്റില്‍:

സന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; 101 പേര്‍ അറസ്റ്റില്‍:

സന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; 101 പേര്‍ അറസ്റ്റില്‍:

മുംബൈ : മഹാരാഷ്ട്രയില്‍ സന്യാസിമാരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ 101 പേരെ അറസ്റ്റ് ചെയ്തു. 110 പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

മഹാരാഷ്ട്രയിലെ പാൽഘാറിൽ, വ്യാഴാഴ്ച രാത്രിയാണ് രണ്ട് സന്യാസിമാർ അടക്കം മൂന്നുപേരെ ആൾക്കൂട്ടം നിർദ്ദയമായി തെരുവിലിട്ട് ആക്രമിച്ചു കൊന്നത്.നൂറിലധികം ആയുധധാരികളായ ആൾക്കാർ മഴുവും ദണ്ഡുകളും ഉപയോഗിച്ച് ഇവർ യാത്ര ചെയ്തിരുന്ന കാർ ആക്രമിക്കുകയായിരുന്നു.മുംബൈയിൽ നിന്നും സൂറത്തിലേയ്‌ക്ക് ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു സന്യാസിമാർ അടങ്ങിയ സംഘം.കാർ തടഞ്ഞ് യാത്രക്കാരെ പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം മൃഗീയമായി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

കുട്ടികളെ തട്ടിക്കൊണ്ടു പോയ ശേഷം അവയവങ്ങള്‍ മോഷ്ടിക്കുന്ന സംഘമാണെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം സന്യാസിമാരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിന്നു പറയപ്പെടുന്നു.സുശീല്‍ ഗിരി മഹാരാജ്, ജയേഷ്, നരേഷ് യാല്‍ഗഡെ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഒരാള്‍ 70 വയസ്സിനു മുകളില്‍ പ്രായമുള്ളയാളാണ്. ഒരാൾ കാർ ഡ്രൈവറുമാണ് .

ആൾക്കൂട്ട ആക്രമത്തിനും കൂട്ടക്കൊലയ്ക്കുമെതിരെ നിരവധി പേർ ശക്തമായി പ്രതികരിച്ചു.മഹാരാഷ്ട്ര സർക്കാർ (ശിവസേന, കോൺഗ്രസ് ,NCP കൂട്ടുകെട്ട് ) സർക്കാർ ഇതിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നാണ് കരുതുന്നത്.