സഭാതർക്കത്തിൽ പ്രധാനമന്ത്രിയുടെ നിർണ്ണായക നീക്കം; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി:

സഭാതർക്കത്തിൽ  പ്രധാനമന്ത്രിയുടെ നിർണ്ണായക നീക്കം; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി:

സഭാതർക്കത്തിൽ പ്രധാനമന്ത്രിയുടെ നിർണ്ണായക നീക്കം; സ്വാഗതം ചെയ്ത് മുഖ്യമന്ത്രി:

ഡൽഹി: കേരളത്തിലെ ഓർത്തഡോക്സ്- യാക്കോബായ സഭാ പള്ളി തർക്കത്തിൽ നിർണ്ണായക നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സഭാതർക്കം പരിഹരിക്കുന്നതിനായി ഓർത്തഡോക്സ്, യാക്കോബായ സഭാപ്രതിനിധികളുമായുള്ള കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി ,പ്രശ്നത്തിൽ തുടർ ചർച്ചകൾക്കായി മിസോറം ഗവർണർ പി എസ് ശ്രീധരൻപിള്ളയെയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെയും ചുമതലപ്പെടുത്തി.

ഭൂരിപക്ഷത്തിന്‍റെ അവകാശങ്ങൾ ഹനിക്കപ്പെട്ടെന്നും, കോടതി വിധികളിലെ നീതി നിഷേധത്തിൽ ഇടപെടണമെന്നും യാക്കോബായ സഭാ പ്രതിനിധികൾ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. പ്രധാനമന്ത്രിയുടേത് തുറന്ന സമീപനമാണെന്നും യാക്കോബായ പ്രതിനിധികൾ ചർച്ചയ്ക്ക് ശേഷം അഭിപ്രായപ്പെട്ടു. ചർച്ച ഫലപ്രദമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഓർത്തഡോക്സ് സഭാ നേതാക്കളും അറിയിച്ചിരുന്നു.

സഭാതർക്കത്തിലെ പ്രധാനമന്ത്രിയുടെ ഇടപെടൽ മുഖ്യമന്ത്രി പിണറായി വിജയനും സ്വാഗതം ചെയ്തു.പ്രധാനമന്ത്രിയുടെ ഇടപെടലിൽ രാഷ്ട്രീയമുണ്ടെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.