സഭാ വിഷയത്തിൽ സർക്കാരിന്റെ ഒളിച്ചു കളി വീണ്ടും;സഭാ വിഷയത്തിൽ ഓർത്തഡോക്സ് സഭയോടുള്ള നീതി നിഷേധത്തിൽ ഇടതും വലതും ഒന്നിച്ച് :
പള്ളിവിഷയത്തിൽ മലങ്കര ഓർത്തഡോക്സ് സഭയോട് വഞ്ചനാപരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് പരക്കെ ആക്ഷേപം നിലനിൽക്കെ ഈ വിഷയത്തിൽ പ്രതിപക്ഷവും ഒളിച്ചുകളിയിലാണ്. കോടതി ഉത്തരവുകൾ നിരവധിയുണ്ടായിട്ടും അതിനെ നടപ്പിലാക്കാതെ ഓരോരോ കാരണങ്ങൾ പറഞ്ഞ് നീതി നടപ്പിലാക്കുന്നതിൽ നിന്ന് പിന്നോക്കം പോകുന്ന കാഴ്ചയാണ് നിലവിൽ. വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന സർക്കാർ… ഹിന്ദു വിഭാഗത്തിന്റെ ക്ഷേത്രങ്ങളായിരുന്നുവെങ്കിൽ ശബരിമലയിലേതു പോലെ എന്തെല്ലാം അക്രമങ്ങൾ കാട്ടിക്കൂട്ടിയേനെ എന്ന ചോദ്യമാണിപ്പോൾ പൊതുസമൂഹത്തിൽ നിന്നുയരുന്നത്.പക്ഷെ സഭാ വിഷയത്തിൽ നീതി നടപ്പിലാക്കുന്നതിൽ കുറ്റകരമായ അനാസ്ഥയും വാചാലമായ മൗനവും .