സമാധാന നൊബേല്‍ സമ്മാനത്തിനായി ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്തു:

സമാധാന നൊബേല്‍ സമ്മാനത്തിനായി ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്തു:

സമാധാന നൊബേല്‍ സമ്മാനത്തിനായി ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്തു:

ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തു. സമാധാനത്തിനായുള്ള നൊബേല്‍ സമ്മാനത്തിനായാണ് ട്രംപിനെ നാമനിര്‍ദ്ദേശം ചെയ്തത്. നോര്‍വെയിന്‍ പാര്‍ലമെന്റ് അംഗം ക്രിസ്റ്റ്യന്‍ ടൈബ്രിംഗ്-ജെജെഡെ ആണ് ട്രംപിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഇസ്രായേലും യുഎഇയും തമ്മിലുള്ള സമാധാനം പുനസ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ട്രംപ് മുന്‍കയ്യെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രംപിനെ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. സമാധാനം പുനസ്ഥാപിക്കാനുള്ള ട്രംപിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് ക്രിസ്റ്റ്യന്‍ ടൈബ്രിംഗ്-ജെജെഡെ നേരത്തെ രംഗത്ത് വന്നിരുന്നു.