സമൂഹത്തെ പ്രാകൃത കാലഘട്ടത്തിലേക്ക് നയിക്കുന്ന….തബ്ലീഗ് ജമാ അത്തിനെ നിരോധിക്കണം, തസ്ലീമ നസ്രീൻ:

സമൂഹത്തെ പ്രാകൃത കാലഘട്ടത്തിലേക്ക് നയിക്കുന്ന….തബ്ലീഗ് ജമാ അത്തിനെ നിരോധിക്കണം, തസ്ലീമ നസ്രീൻ:

സമൂഹത്തെ പ്രാകൃത കാലഘട്ടത്തിലേക്ക് നയിക്കുന്ന….തബ്ലീഗ് ജമാ അത്തിനെ നിരോധിക്കണം, തസ്ലീമ നസ്രീൻ:

ഡൽഹി: തബ്ലീഗ് ജമാ അത്തിനെ നിരോധിക്കണമെന്ന് ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീൻ. അവർ സമൂഹത്തെ വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക് നയിക്കുകയാണെന്നും തസ്ലീമ നസ്രീൻ പറഞ്ഞു. മുസ്ലീം സമുദായത്തിന് വിദ്യാഭ്യാസ മേഖലയിൽ പുരോഗതിയും ആധുനികവത്കരണവും ഉണ്ടാകാത്തത് ഇത്തരക്കാരുടെ ഇടപെടലുകൾ കൊണ്ടാണെന്നും അവർ അഭിപ്രായപ്പെട്ടു.

‘തബ്ലീഗ് ജമാ അത്ത് ലോകവ്യാപകമായി അന്ധകാരവും അജ്ഞാനവും വ്യാപിപ്പിക്കുകയാണ്. മലേഷ്യയിലെ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ ഇന്ത്യയിലേക്ക് വരാൻ പാടില്ലായിരുന്നു.‘ അവർ പറഞ്ഞു.അതേസമയം നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ടാണ് രാജ്യത്തെ പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ വർദ്ധിക്കാനിടയായത്. രാജ്യത്തെ ഏറ്റവും പ്രമുഖ കൊവിഡ് ഹോട്ട്സ്പോട്ടായി മതസമ്മേളനം നടന്ന നിസാമുദ്ദീൻ മാറിയിട്ടുണ്ട്.