ഇരുരാജ്യങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തി പ്രദേശത്തു എറ്റീവ്രവാദ ആക്രമണങ്ങളുണ്ടായ സാഹചര്യത്തിലാണിത് :
ടെഹ്‌റാൻ: ഇന്ത്യയ്ക്ക് പിന്നാലെ ഇറാനും പാകിസ്ഥാനെതിരെ കടുത്ത നിലപാടിൽ.ഇറാൻ വിദേശ കാര്യ മന്ത്രി സയ്ദ് അബ്ബാസ് അരാഖ്ച്ചി ട്വി റ്ററിലൂടെയാണ് നിലപാടു വ്യക്തമാക്കിയത്.ഇറാനും ഇന്ത്യയും ഈയടുത്ത ദിനങ്ങളിൽ ഹീനമായ രണ്ട് ഭീകരാക്രമണങ്ങളാണ് നേരിട്ടത് .ഇന്ത്യയുടെ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജുമായി നടത്തിയ ചർച്ചയിൽ ഭീകരവാദത്തിനെതിരെ യോജിച്ചു പ്രവർത്തിക്കുവാൻ തീരുമാനിച്ചു, സഹിച്ചത് മതിയെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത് .