സാമ്പത്തിക മേഖലക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ:
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ഉത്തേജനം ലക്ഷ്യമിട്ട് വൻ സാമ്പത്തിക പ്രഖ്യാപനങ്ങളുമായി കേന്ദ്രസർക്കാർ.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക ഉത്തേജനം ലക്ഷ്യമിട്ട് വൻ സാമ്പത്തിക പ്രഖ്യാപനങ്ങളുമായി കേന്ദ്രസർക്കാർ. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങളും ധനമന്ത്രി പ്രഖ്യാപിച്ചു. ഉല്‍പ്പന്നങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കാന്‍ പരിഷ്കരിച്ച അവധിയാത്രാബത്തയും മുന്‍കൂറായി പലിശരഹിത ഉത്സവബത്തയുമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ചത്
സ്പെഷ്യൽ ഉത്സവ ബത്ത സ്കീമിന് കീഴിൽ 10,000 രൂപ പലിശ രഹിത അഡ്വാൻസായി ജീവനക്കാർക്ക് നൽകും. ഇത് 10 തവണകളായി തിരികെ നൽകിയാൽ മതിയാകും.പ്രീപെയ്ഡ് റുപേ കാര്‍ഡിന്റെ രൂപത്തിലാണ് പണം നല്‍കുക. മാര്‍ച്ച് 31നകം തുക ചെലവഴിക്കണമെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു. ഇതിനായി 4000 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
മൂലധനച്ചെലവിനായി പലിശ രഹിതമായി സംസ്ഥാനങ്ങൾക്ക് 12,000 കോടി രൂപയുടെ 50 വർഷത്തെ വായ്പ വാഗ്ദാനവും കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. എട്ട് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾക്ക് 200 കോടി വീതം നൽകും. 450 കോടി വീതം ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ലഭിക്കും. ശേഷിക്കുന്ന സംസ്ഥാനങ്ങൾക്ക് 7,500 കോടിയുടെ ധനസഹായവും ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. റോഡുകൾ, പ്രതിരോധ മേഖല, ജലവിതരണം, നഗരവികസനം എന്നിവയ്ക്കായി ബജറ്റിൽ നീക്കിവെച്ച 4.13 ലക്ഷം കോടിക്ക് പുറമേ 25,000 കോടി രൂപ കൂടി സർക്കാർ അധികമായി നൽകും.