സിറിയയിലെ കുട്ടിക്ക് വേണ്ടി കരഞ്ഞവരും ചർച്ചിയവരും ,ജമ്മു കശ്‍മീർ സോപാറിലെ കുട്ടിക്ക് വേണ്ടി എന്തേ ..ഒരുവാക്കുരിയാടാഞ്ഞത് എന്ന് പൊതുസമൂഹം:

അലൻ കുർദിക്ക് വേണ്ടി ലോകം മുഴുവൻ കരഞ്ഞു. അത് വേണ്ടത് തന്നെയാണ് ..നല്ല കാര്യവുമായിരുന്നു. കേരളത്തിൽ അതിനെപറ്റി ഏറെ ചർച്ചയും സംവാദങ്ങളും ദുഃഖാചരണവും ഒക്കെ നടന്നു. പക്ഷെ എന്തിനും ഏതിനും വടക്കോട്ടു നോക്കിയിരിക്കുന്ന കേരളത്തിന് ഏതാണ്ട് ഒരാഴ്ച്ച്യ്ക്ക് അകം ജമ്മു കശ്‍മീരിലെ സോപാറിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്നു വയസുകാരനായ കൊച്ചുകുഞ്ഞിന്റെ ഒപ്പമുണ്ടായിരുന്ന മുത്തശ്ചനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തുകയുണ്ടായി. കുഞ്ഞിനേയും അവർ കൊല്ലുമായിരുന്നു. പക്ഷെ തക്കസമയത്ത് എത്തിയ സൈന്യം തീവ്രവാദികളെ കാലപുരിക്കയച്ചു. സംഭവം അതല്ല…ഒന്നുമറിയാത്ത ആ കൊച്ചു കുഞ്ഞ് വെടിയേറ്റ് മരിച്ചുകിടക്കുന്ന തന്റെ അപ്പൂപ്പന്റെ ശരീരത്തി കയറി ഇരിക്കുന്ന അവസ്ഥ ഒന്നാലോച്ചിച്ചു നോക്കൂ.(ഒഫീഷ്യലായി പ്രചരിച്ച ചിത്രങ്ങൾ പ്രകാരം) .പിന്നീട് സൈനികർ ആ കുട്ടിയെ രക്ഷിച്ച് അമ്മയുടെ അടുത്തു കൊണ്ടെത്തിക്കുകയും ചെയ്തു. പക്ഷെ ആ കൊച്ചു കുഞ്ഞിന്റെ അവസ്ഥയോ ആ സംഭവങ്ങളോ ഒന്നും ഇവിടെ ആരും ഒരു പ്രധാന വാർത്തയായി കണ്ടില്ല. സംഭവമായി കണ്ടില്ല.

ആവശ്യമില്ലാത്തതിനൊക്കെ വടക്കോട്ടു നോക്കി വിളിച്ചു കൂവുന്നവർക്ക് ഇതിലൊക്കെ ഇടപെടാൻ എവിടെ നേരം. ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുമ്പോഴും അതിനെ കണ്ടില്ലെന്നു നടിക്കുന്നവരുടെ കൂട്ടത്തിലാണല്ലോ നമ്മുടെ കുറെ മാധ്യമങ്ങൾ വരെയും. ചത്തതിനൊക്കുമോ ജീവിച്ചിരിക്കലും എന്നപോലെ….