ന്യൂഡൽഹി : സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹന്‍സിക ശുക്ല, കരീഷ്മ അറോറ എന്നിവർ അഞ്ഞൂറിൽ 499 മാർക്ക് നേടി. പെൺകുട്ടികളുടെ വിജയ ശതമാനം- 88. 7%, ആൺകുട്ടികളുടെ വിജയ ശതമാനം- 79. 4 %ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 4,974 പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ ഒരുക്കിയത്. ഇതിൽ 78 കേന്ദ്രങ്ങൾ വിദേശത്തായിരുന്നു. പതിമൂന്ന് ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്