സീരിയൽ നടൻ ആദിത്യൻ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിൽ ആശുപത്രിയിൽ:
തൃശ്ശൂര്‍: സിനിമ സീരിയല്‍ താരം ആദിത്യന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ചാണ് ആദിത്യന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആദിത്യനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കയ്യിലെ ഞരമ്പ് മുറിച്ച അവസ്ഥയില്‍ കാറിനുള്ളിൽ കണ്ടെത്തുകയായിരുന്നു. തൃശ്ശൂര്‍ സ്വരാജ് റൗണ്ടിൽ കാറില്‍ നിന്നും പോലീസാണ് കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.
സീരിയല്‍ താരം അമ്പിളി ദേവി ഭാര്യയാണ്. കഴിഞ്ഞ ദിവസം ആദിത്യനെതിരെ അമ്പിളി ദേവി നടത്തിയ വെളിപ്പെടുത്തല്‍ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. തൃശൂരില്‍ വിവാഹിതയായ മറ്റൊരു യുവതിയ്ക്ക് ഒപ്പമാണ് ആദിത്യന്റെ ഇപ്പോഴത്തെ ജീവിതമെന്നും വിവാഹമോചനത്തിനായി തന്നെ ഭീഷണിപ്പെടുത്തിയെന്നും അമ്പിളി ദേവി പറഞ്ഞിരുന്നു. ഈ പ്രശ്നങ്ങൾക്ക് പിന്നാലെയാണ് ആദിത്യന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.