സുസജ്ജമായി ഇന്ത്യ ; ബിആർ പ്ലാൻ ആവിഷ്കരിച്ച് സൈന്യം:

സുസജ്ജമായി ഇന്ത്യ ; ബിആർ പ്ലാൻ ആവിഷ്കരിച്ച് സൈന്യം:

സുസജ്ജമായി ഇന്ത്യ ; ബിആർ പ്ലാൻ ആവിഷ്കരിച്ച് സൈന്യം:

ന്യൂഡല്‍ഹി : നിയന്ത്രണരേഖയില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടയിൽ പുതിയ യുദ്ധ തന്ത്രങ്ങൾ ഒരുക്കി ഇന്ത്യ . ചൈനയെയും പാകിസ്താനെയും നേരിടാന്‍ ‘ബിആര്‍’ പ്ലാന്‍ ആവിഷ്‌കരിക്കുകയാണ് ഇന്ത്യന്‍ സൈന്യം.

കടന്നു കയറ്റങ്ങളെയും , അതിക്രമങ്ങളെയും ശക്തമായി പ്രതിരോധിക്കാന്‍ സാധിക്കുന്ന തരത്തിലാണ് കരസേനയും വ്യോമസേനയും സംയുക്തമായി ‘ബിആര്‍’ പ്ലാന്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. റഫേല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഇന്ത്യ പദ്ധതിയിടുന്നതായുള്ള ആശങ്ക കഴിഞ്ഞ ദിവസം പാക് സൈനിക മേധാവി ജനറല്‍ ബജ്‌വ പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ് ബി ആർ പ്ലാൻ ആവിഷ്ക്കരിക്കുന്നത് . ഭീഷ്മ – റഫേൽ എന്നതിന്റെ ചുരുക്കെഴുത്താണ് ബി ആർ പ്ലാൻ.

കിഴക്കന്‍ ലഡാക്കിലെ സമുദ്രനിരപ്പില്‍നിന്നും 17000 അടി ഉയര്‍ത്തിലുള്ള യഥാര്‍ഥ നിയന്ത്രണരേഖയില്‍ ഉഗ്രശേഷിയുള്ള ഭീഷ്മ ടാങ്കുകളാണ് കരസേന വിന്യസിച്ചിരിക്കുന്നത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷം സജീവമായതോടെയാണ് അതിര്‍ത്തിയില്‍ സര്‍വസജ്ജമായ യുദ്ധ ടാങ്കുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇരു രാജ്യങ്ങളും തങ്ങളുടെ ഏറ്റവും മികച്ച യുദ്ധ ടാങ്കുകള്‍ തന്നെ അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുകയാണ്. ചൈനയുടെ പക്കലുള്ളത് കൂടുതലും ലൈറ്റ് വൈറ്റ് ടാങ്കുകളാണെങ്കില്‍ ഇന്ത്യക്കുള്ളത് റഷ്യന്‍ നിര്‍മിത ടി 90, ടി 72 ടാങ്കുകളാണ്.

നിയന്ത്രണരേഖയിലെ സ്റ്റാറ്റസ് കോ മറികടന്നാല്‍ ചൈനയ്ക്ക് തക്കതായ മറുപടി നല്‍കാന്‍ ഭീഷ്മയ്ക്ക് സാധിക്കും. ചൈനയുടേയും പാകിസ്താന്റേയും ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ട് വ്യോമസേനയുടെ റഫേല്‍ യുദ്ധവിമാനങ്ങളും അതിര്‍ത്തിക്ക് മുകളില്‍ സദാ നിരീക്ഷണം തുടരുകയാണ്.

അതിശൈത്യത്തിലും ബുദ്ധിമുട്ടില്ലാതെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ ടി–90, ടി–72 യുദ്ധടാങ്കുകള്‍ക്ക് മുന്നില്‍ ചൈനയുടെ ഭാരംകുറഞ്ഞ ടാങ്കുകള്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പര്‍വതപ്രദേശങ്ങളിലെ കുത്തനെയുള്ള ഭൂപ്രകൃതിയിലും ഇരച്ചുകയറാന്‍ ഭാരക്കുറവ് സഹായിക്കുമെന്നാണ് ചൈനീസ് പ്രതീക്ഷ. എന്നാല്‍, എത്ര തണുപ്പിലും നിന്നുപോവാത്ത ശേഷിയാണ് ഇന്ത്യന്‍ ടാങ്കുകളുടെ ശക്തി.

ചൈനയുടേയും പാകിസ്താന്‍റേയും ഏത് തരം ആക്രമണങ്ങളേയും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന സൂചനകളാണ് സൈന്യം പങ്കു വച്ചിരിക്കുന്നത്.courtesy : news and photos.. janam.