സൈന്യത്തെ അപമാനിക്കുന്നത്ത് നിർത്തണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ട് ജെപി നദ്ദ:

സൈന്യത്തെ അപമാനിക്കുന്നത്ത് നിർത്തണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ട് ജെപി നദ്ദ:

സൈന്യത്തെ അപമാനിക്കുന്നത്ത് നിർത്തണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ട് ജെപി നദ്ദ:

ഡല്‍ഹി: ഇന്ത്യൻ സൈന്യത്തെ ആവര്‍ത്തിച്ച് അപമാനിക്കുന്നതും അവരുടെ വീര്യത്തെ ചോദ്യം ചെയ്യുന്നതും കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. മന്‍മോഹന്‍സിങ്ങിന്റെ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് നദ്ദയുടെ രൂക്ഷ വിമര്‍ശനം. ദേശീയ ഐക്യത്തിന്റെ യഥാര്‍ത്ഥ മുഖമാണ് ഇത്തരം സന്ദർഭങ്ങളിൽ ആവശ്യമെന്നും രാഷ്ട്രീയം കളിക്കാൻ ഇനിയും അവസരമുണ്ടെന്നും അദ്ദേഹം കോണ്‍ഗ്രസിനെ ഓര്‍മ്മിപ്പിച്ചു. ട്വിറ്ററിലൂടെയായിരുന്നു നദ്ദ രം​ഗത്തെത്തിയത്.

മുൻപ് വ്യോമാക്രമണവും സർജിക്കൽ സ്ട്രയ്ക്കുകളും നടത്തിയപ്പഴും സൈനികരെ നിങ്ങൾ അപമാനിച്ചിരുന്നു അതിനാൽ ”ദയവായി രാജ്യത്തിന്റെ സുരക്ഷാ സേനകളെ ആവര്‍ത്തിച്ച് അപമാനിക്കുന്നത് അവസാനിപ്പിക്കുക, അവരുടെ വീര്യത്തെ ചോദ്യം ചെയ്യാതിരിക്കുക..അദ്ദേഹം ചൂണ്ടിക്കാട്ടി.