ന്യൂ ഡൽഹി: ഹിസ്ബുളിന്റെ കൊടും ഭീകരനായ ബുർഹാൻ വാനിയെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയതിന് പ്രതികാരമായി വാനിയുടെ ചരമ ദിനത്തിൽ പുൽവാമയിലെ ഇന്ത്യൻ സൈനികർക്ക് നേരെ ആക്രമണമുണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. അതേ സമയം പ്രദേശത്ത് പഴുതടച്ച് സുരക്ഷ ഒരുക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം. ഭീകരരെ തകർക്കാനുള്ള തീരുമാനത്തിൽ യാതൊരു വിട്ടുവീഴ്ച്ചയും വേണ്ടെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
അക്രമങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി പാകിസ്ഥാനിൽ നിന്നുള്ള എട്ടംഗ ഭീകര സംഘം പുൽവാമയിലെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. അവന്തിപോരയിലെ ചെച്ചിക്കോട്ടിനടുത്തുള്ള പ്രദേശങ്ങളാണ് ഭീകരർ ലക്ഷ്യം വയ്ക്കുന്നത്. ഇത് ബുർഹാൻ വാനിയുടെ ജന്മനാടായ ത്രാലിനോട് അടുത്തുള്ള സ്ഥലമാണ്.