കോയമ്പത്തൂര്‍: തമിഴ് നാട്ടിലെ സോളാര്‍ തട്ടിപ്പ് കേസില്‍ സരിതാ നായര്‍ക്ക് ശിക്ഷ. മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. കോയമ്പത്തൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
കോയമ്പത്തൂര്‍ സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയ കേസിലാണ് ശിക്ഷ. സോളാര്‍ കേസിലെ കൂട്ടുപ്രതിയും സരിതയുടെ മുന്‍ ഭര്‍ത്താവുമായ ബിജു രാധാകൃഷ്ണനും കേസില്‍ മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.