സ്പോർട്സ് കൗണ്‍സില്‍ ഗ്രാന്റ് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തു; സംസ്ഥാന റെസ്ലിംഗ് അസോസിയേഷന്‍ പ്രസിഡന്റിനെതിരെ കേസെടുത്ത് കോടതി:

സ്പോർട്സ്  കൗണ്‍സില്‍ ഗ്രാന്റ് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തു; സംസ്ഥാന റെസ്ലിംഗ് അസോസിയേഷന്‍ പ്രസിഡന്റിനെതിരെ കേസെടുത്ത് കോടതി:

സ്പോർട്സ് കൗണ്‍സില്‍ ഗ്രാന്റ് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തു; സംസ്ഥാന റെസ്ലിംഗ് അസോസിയേഷന്‍ പ്രസിഡന്റിനെതിരെ കേസെടുത്ത് കോടതി:

തിരുവനന്തപുരം: സംസ്ഥാന റെസ്ലിംഗ് അസോസിയേഷന്, സ്പോർട്സ് കൗൺസിലിൽ നിന്ന് ലഭിച്ച ഗ്രാന്റ് തുക വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തുവെന്ന പരാതിയിൽ കേരള സംസ്ഥാന റെസ്ലിങ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും റെസ്ലിങ് അസോസിയേഷൻ ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ജനറലുമായ വി എൻ പ്രസൂദിനെതിരെ കോടതി കേസ് രജിസ്റ്റർ ചെയ്തു. അസോസിയേഷൻ സെക്രട്ടറിയായിരുന്ന അനിൽ വാസവന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ്‌ കോടതി (മൂന്ന്) ആണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് .

2017 വരെ അസോസിയേഷന്‍ സെക്രട്ടറിയായിരുന്ന പ്രസൂദും പ്രസിഡന്റ് ആയിരുന്ന ജി. വര്‍ഗീസും 2017 ആഗസ്റ്റ് 15 നു നടന്ന വാർഷിക പൊതുയോഗത്തിൽ വച്ചു സ്ഥാനമൊഴിഞ്ഞിരുന്നു. എന്നാൽ 30 വർഷമായി അസോസിയേഷൻ പദവിയിൽ തുടർന്നിരുന്ന പ്രസൂദ് പുതിയ സെക്രട്ടറിയ്ക്ക് മിനിട്ട് ബുക്ക് ക്യാഷ് ബുക്ക് പാസ്സ് ബുക്ക് തുടങ്ങിയ രേഖകൾ കൈമാറിയിരുന്നില്ല. മാത്രമല്ല സെക്രട്ടറിയായ അനിൽ വാസവൻ അറിയാതെ മുൻ പ്രസിഡന്റായിരുന്ന വർഗീസിന്റെ ഒപ്പുപയോഗിച്ച് താൻ സെക്രട്ടറിയാണെന്നു കാണിച്ച് , രണ്ടു ചെക്കുകളിലായി 2,10000 രൂപ ഐൻവലിച്ചിരുന്നെന്നും ഇതിനെതിരെ നൽകിയ പരാതിയിലാണ് കോടതി കേസ്സെടുത്തത്. വിശ്വാസ വഞ്ചന ,വ്യാജരേഖ ചമയ്ക്കൽ, എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി നടപടി ഉണ്ടായിരിക്കുന്നത്.

കൂടാതെ ഗ്രാന്റിനത്തിൽ കായികതാരങ്ങളിൽ നിന്നുള്ള എൻട്രി ഫീസിനത്തിൽ ലഭിക്കുന്ന തുക വര്ഷങ്ങളായി വ്യാജ കണക്കു എഴുതി പ്രസൂദ് അക്കൗണ്ടിൽ നിന്ന് പിൻവലിക്കുകയുണ്ടായി എന്നും അനിൽ വാസവൻ ആരോപിച്ചിരുന്നു.ആരോപണത്തെ തുടർന്ന് അനിൽ വാസവൻ സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കിയിരുന്നു. ഇതിനെതിരായ കേസ് മുൻസിഫ്‌ കോടതിയിലുണ്ട്. കൂടാതെ അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ,ജില്ലാ റെസ്ലിങ് അസോസിയേഷൻ ട്രഷറർ സന്തോഷ് കുമാർ നൽകിയ കേസും നിലവിലുണ്ട്. kaladwani news