സ്റ്റോപ്പുകൾ കടന്ന് നിർത്താതെ ട്രെയിൻ;യാത്രക്കാർ അമ്പരന്നു;ക്ലൈമാക്സിൽ തട്ടിക്കൊണ്ടു പോയ കുട്ടിയെ രക്ഷപ്പെടുത്തി പൊലീസ്:
‘From Lalitpur to Bhopal’: Train made to run non-stop to nab kidnapper, rescue 3-year-old girl.
ഭോപ്പാൽ: തട്ടിക്കൊണ്ടു പോയ മൂന്ന് വയസുകാരിയെ തന്ത്രപരമായി രക്ഷപ്പെടുത്തി പൊലീസ്. ലളിത്പൂർ മുതൽ ഭോപ്പാൽ വരെ നിർത്താതെ തീവണ്ടി ഓടിച്ചാണ് പൊലീസ് മൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ പിടികൂടിയത്.
ലളിത്പൂരിൽ നിന്നും പുറപ്പെട്ട ട്രെയിൻ ഭോപ്പാലിൽ എത്തിയ ശേഷമാണ് നിർത്തിയത്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ നോൺസ്‌റ്റോപ്പായി ട്രെയിൻ സർവ്വീസ് നടത്തി പ്രതിയെ പിടികൂടുന്നത്. കുഞ്ഞിനെ രക്ഷപ്പെടുത്താനും പ്രതിയെ പിടികൂടുന്നതിനുമായാണ് പോലീസും റെയിൽവേയും ഒരുമിച്ച് ചേർന്ന് പ്രവർത്തിച്ചത്.
കുട്ടിയുമായി ലളിത്പൂർ സ്റ്റേഷനിൽ നിന്നും ഭോപ്പാലിലേക്ക് പോകാനായി രപ്തിസാഗർ എക്‌സ്പ്രസിൽ കയറിയതായിരുന്നു പ്രതി. കുഞ്ഞിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി കുട്ടിയുമായി ട്രെയിനിൽ കയറുന്ന ദൃശ്യങ്ങൾ ലഭിച്ചത്.
തുടർന്ന് ഉടൻ തന്നെ റെയിൽവെ പൊലീസ് ഉദ്യോഗസ്ഥർ ട്രെയിൻ ഇടയ്ക്കുള്ള സ്റ്റോപ്പുകളിലൊന്നും നിർത്തരുതെന്ന് അധികൃതരോട് അഭ്യർത്ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസുമായി സഹകരിച്ച് റെയിൽവെ അധികൃതർ ഭോപ്പാൽ വരെ നോൺസ്‌റ്റോപ്പായി ട്രെയിൻ ഓടിച്ചു. ഇതിനിടെ പ്രതിയ്ക്കായി പോലീസ് ഭോപ്പാൽ സ്റ്റേഷനിൽ കാത്തു നിന്നു. ഒടുവിൽ ട്രെയിൽ ഭോപ്പാലിലെത്തിയപ്പോൾ പോലീസ് പ്രതിയെ പിടികൂടി കുട്ടിയെ രക്ഷപ്പെടുത്തി.courtesy ..janam
Congrats to Police force and the Railway.Kaladwani news