സ്വര്ണകള്ളക്കടത്ത് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവോ …. വിമാനത്താവളം ,വിദ്യാഭ്യാസനയം തുടങ്ങിയവയിലുള്ള സർക്കാരിന്റെ എതിർപ്പുകൾ..?
ഏതു വിഷയമെടുത്താലും അതിലെല്ലാം കാണുന്നത് സർക്കാരിന്റെ കാരണമില്ലാതുള്ള എതിർപ്പുകൾ. C A A ആയാലും,പുതിയ ദേശീയ വിദ്യാഭ്യാസ നയമായാലും, തിരുവനന്തപുരം വിമാനത്താവളത്തിന്റെ കാര്യമായാലും കാര്യമറിയാതെയുള്ള എതിർപ്പുകളാണ് കേരള സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിക്കാണുന്നത് എന്നാണ് പൊതുസമൂഹത്തിന്റെ ഇപ്പോഴുണ്ടായിട്ടുള്ള വിലയിരുത്തൽ. CA A വിരുദ്ധ സമരം തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് നടത്തിയ ഒരു അക്രമ സമരമായിരുന്നെന്നത് ഇതിനോടകം ജനങ്ങൾക്ക് ബോധ്യപ്പെട്ടു കഴിഞ്ഞ സംഗതിയാണ്.അപ്പോൾ എങ്ങനെ കുറെ എതിർപ്പുകൾ ഭരണതലത്തിൽ തന്നെ സൃഷ്ടിക്കുമ്പോൾ സ്വർണ്ണ കള്ളക്കടത്തിന്റെയും NIA അന്വേഷണവുമൊക്കെ ജനങ്ങൾ മറക്കുമെന്നായിരിക്കും.പോരെങ്കിൽ തിരഞ്ഞെടുപ്പും പടിവാതിൽക്കലിലാണ് .
ഓണം പോലെ..ഓണവും യഥാവിധി ആഘോഷിക്കാതിരിക്കുന്നതിനുള്ള ഇടംകോലൊക്കെ ഇടുന്നുമുണ്ട്. അതിലൊന്നായിരുന്നല്ലോ അന്യസംസ്ഥാന പൂവുകളിലെ കൊറോണ സാന്നിധ്യത്തിന്റെ പുതിയ കണ്ടുപിടിത്തം. അവിടങ്ങളിൽ നിന്ന് വരുന്ന പഴം ,പച്ചക്കറികളിലൊന്നും കൊറോണക്ക് സാധ്യതയില്ലെന്നും ഓണപ്പൂവിനെയാണ് സൂക്ഷിക്കേണ്ടതെന്നും പറയുമ്പോൾ …ശബരിമല വിഷയമാണ് ഓർമ്മയിലെത്തുന്നത്. ആരു മറന്നാലും ശബരിമല അയ്യപ്പൻ വിളിപ്പുറത്തുണ്ടെന്നുള്ളത് ഇന്നാട്ടിലെ സാധാരണ ജനതയുടെ ഭാഗ്യമെന്ന് ജനങ്ങളും പറയുന്നു.
വാൽകഷണം : വിമാനത്താവളം എന്ന ഡയലോഗ് കേൾക്കുമ്പോൾ …കമ്പ്യൂട്ടർ വൽക്കരണം നടക്കില്ല,മരട് ഫ്ലാറ്റ് പൊളിക്കാൻ അനുവദിക്കില്ല, എന്ത് വന്നാലും സ്പ്രിങ്ക്ലെറിനെ ഒഴിവാക്കില്ല, U A P A കേരളത്തിൽ നാടപ്പാക്കില്ല തുടങ്ങിയ സൂപ്പർ ഡയലോഗുകളാണ് ജനങ്ങളുടെ ഓർമ്മയിലേക്കോടിയെത്തുന്നത്.(ന്യൂസ് ഡെസ്ക് കലാധ്വനി ന്യൂസ്.)