സ്വര്‍ണക്കടത്തു കേസ്..സ്വപ്നയും സന്ദീപും കസ്റ്റംസ് കസ്റ്റഡിയിൽ;റമീസിനെ ഏഴ് ദിവസത്തെ എന്‍ ഐ എ കസ്റ്റഡിയിലും. ഫൈസലിനും, റബിൻസ് അബൂബക്കറിനുമെതിരെ ജാമ്യമില്ലാ വാറന്റ്:

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സ്വപ്നാ സുരേഷ് ,സന്ദീപ് നായർ എന്നിവരെ അഞ്ചു ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടു. ഓ​ഗസ്റ്റ് ഒന്നാം തീയതി വരെയാണ് കസ്റ്റഡി കാലാവധി.

കേസിലെ പ്രധാന പ്രതികളായ ഫൈസൽ ഫരീദിനും റബിൻസിനുമെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. കസ്റ്റംസിന്റെ അപേക്ഷപ്രകാരമാണ് നടപടി. സ്വർണ്ണക്കടത്ത് കേസിൽ ഫൈസൽ ഫരീദിനെയും റബിൻസിനെയും പ്രതി ചേർത്ത് കൊണ്ടുള്ള റിപ്പോർട്ട്‌ കസ്റ്റംസ് കഴിഞ്ഞ ദിവസം കോടതിയിൽ സമർപ്പിച്ചിരുന്നു.

മറ്റൊരു പ്രതിയായ റമീസിനെ ഏഴ് ദിവസത്തെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവായി.റമീസ് പറഞ്ഞതു പ്രകാരമാണ് മറ്റു പ്രതികള്‍ കള്ളക്കടത്ത് പദ്ധതി തയാറാക്കിയതെന്ന് എന്‍ ഐ എ… കോടതിയെ അറിയിച്ചു.

നാലാം പ്രതി സന്ദീപിന്റെ മൊഴി ഇക്കാര്യം വ്യക്തമാക്കുന്നതാണ്. ലോക്ക് ഡൗണ്‍ കാലത്ത് പരമാവധി കള്ളക്കടത്ത് നടത്തണമെന്ന് റമീസ് നിര്‍ദേശം നല്‍കിയിരുന്നുവെന്നതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും എന്‍ ഐ എ കോടതിയില്‍ പറഞ്ഞു

കൂടാതെ കേസിൽ പ്രതികളായ ഹംജത് അലി, സംജു, മുഹമ്മദ്‌ അൻവർ, ജിപ്സൽ, മുഹമ്മദ്‌ അബ്ദു ഷമീം എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് ഉത്തരവുകൾ പുറപ്പെടുവിച്ചത്.