സ്വർണ്ണക്കടത്ത് കേസ്‌ …HRDS കേന്ദ്ര ഏജൻസികൾക്ക് നൽകിയ പരാതിയിൽ വന്പന്മാർ വീഴുന്ന കാഴ്ച:

സ്വർണ്ണക്കടത്ത് കേസ്‌ …HRDS കേന്ദ്ര ഏജൻസികൾക്ക് നൽകിയ പരാതിയിൽ വന്പന്മാർ വീഴുന്ന കാഴ്ച:

സ്വർണ്ണക്കടത്ത് കേസ്‌ …HRDS കേന്ദ്ര ഏജൻസികൾക്ക് നൽകിയ പരാതിയിൽ വന്പന്മാർ വീഴുന്ന കാഴ്ച:

ആദ്യ വിക്കറ്റായി ശിവശങ്കർ വീണു.ഇനി സി എം രവീന്ദ്രനുൾപ്പെടെയുള്ളവർ അവരുടെ ഊഴവും കാത്തിരിക്കുകയാണ്. സാദാരണ ജനങ്ങളായിരുന്നെകിൽ കാലിൽ തൂക്കി വലിച്ചെടുത്തുകൊണ്ട് പോകുമായിരുന്നു മുഖ്യമന്ത്രിയുടെ പോലീസ്. ഈ കേസിൽ പെട്ടവരെല്ലാം വമ്പൻ സ്രാവുകളാണ് . അവർ കെട്ടു പൊട്ടിച്ച് പോകാനുള്ള തത്രപ്പാടിലാണ്. അവരെ ഇവിടേയ്ക്ക് എത്തിക്കണമെങ്കിൽ അമ്മിഞ്ഞപ്പാല് വരെ കരുതേണ്ട അവസ്ഥയിലാണ്. അതെന്തായാലും ഉപ്പു തിന്നവർ വെള്ളം കുടിക്കുക തന്നെ ചെയ്യും എന്നാണു HRDS India ജനറൽ സെക്രട്ടറി അജി കൃഷ്‌ണൻ കലാധ്വനി ന്യൂസിനോട് പ്രതികരിച്ചത്.

അജി കൃഷ്ണൻ ഒരു പ്രമുഖ cpm പ്രവർത്തകൻ കൂടിയായിരുന്നു എന്നത് കൂടി ഓർക്കേണ്ടതാണ് . HRDS India എന്ന സാമൂഹ്യ സംഘടന കഴിഞ്ഞ 27 വർഷത്തോളമായി ജനങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് , പ്രത്യേകിച്ച് ആദിവാസി സമൂഹത്തോട് ചേർന്ന് നിന്ന് അവർക്ക് സൗജന്യമായി വീടുകൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ ചെയ്തു വരുന്ന സംഘടനയാണിത്.

HRDS എന്ന സംഘടനയിൽ മനുഷ്യത്വത്തിന്റെ പേരിൽ ഒരു ജോലി.. സ്വർണ്ണ കടത്തു കേസിലെ പ്രതിയും ജാമ്യത്തിൽ കഴിയുന്ന വ്യക്‌തിയുമായ സ്വപ്ന സുരേഷ് എന്ന സ്ത്രീയ്ക്ക് ജോലി
നൽകിയതിനെ തുടർന്ന് ഈ സംഘടനയെ പല വിധത്തിലും പോലീസിനെയും ക്രൈം ബ്രാഞ്ചിനെ കൊണ്ടും പല വകുപ്പ്ദ്യോഗസ്ഥരെക്കൊണ്ടും സ്ഥിരമായി പീഡിപ്പിച്ചു വന്നതിനെ തുടർന്നും,ഒടുവിൽ അജികൃഷ്ണനെയും നിരവധി സഹപ്രവർത്തകരെയും കാരണമില്ലാതെ അറസ്റ്റു ചെയ്തു ലോക്കപ്പിലാക്കുകയും ചെയ്തതോടെ ….

 HRDS INDIA ഇന്ത്യ എന്ന സംഘടനയുടെ ജനറൽ സെക്രട്ടറിയായ അജികൃഷ്ണൻ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ സ്വര്ണക്കടത്തും കള്ളക്കടത്തിനുമെതിരെ കേസ്സെടുത്തു മൊഴിയെടുക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ആഭ്യന്തര സെക്രട്ടറിയ്ക്കും ,ഇ ഡി .കസ്റ്റംസ് ,സി ബി ഐ തലപ്പത്തും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണവും ശിവശങ്കറിന്റെ അറസ്റ്റും തുടർന്നിപ്പോൾ സി എം രവീന്ദ്രനിലേക്ക് എത്തി നിൽക്കുന്നതും എന്നത് ഏവരും അറിയേണ്ട സംഗതിയാണ് .

അത് കേരളത്തിലെ മാമ മാധ്യമങ്ങൾ പറഞ്ഞെന്നും വരില്ല.ആർക്കോ വേണ്ടി വാർത്തകൾ മുക്കുന്ന തിരക്കിലാണ് മാധ്യമങ്ങൾ.ജോയ് ആലൂക്കാസിലെ റെയ്‌ഡും 305 കോടിയുടെ ജപ്തി നടപടികൾ പോലും അറിയാത്തവരാണ് കേരളത്തിലെ മാധ്യമങ്ങൾ.

HRDS നെതിരെ കിരാതമായ നടപടികൾ നടക്കുമ്പോഴും ഇവിടത്തെ പ്രതിപക്ഷങ്ങൾ പോലും അനങ്ങിയിരുന്നില്ല. സാധാരണ ഗതിയിൽ പ്രതിപക്ഷങ്ങളുടെ റോളാണ് HRDS ഏറ്റെടുത്തതെന്നതിൽ ഇത്രയെങ്കിലും അന്വേഷണം മുന്നോട്ടു പോയി. അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്താൻ ഇനി അധികം ദൂരമില്ലെന്നാണ് അജി കൃഷ്ണൻ ചൂണ്ടിക്കാട്ടുന്നത്.HRDS INDIA സമാനമായ ഒരു പരാതി ഹൈക്കോടതിയിലും ഫയൽ ചെയ്തിട്ടുണ്ടെന്നു അജികൃഷ്ണൻ കലാധ്വനി ന്യൂസിനോട് പറഞ്ഞു. news desk kaladwani news