സ്വർണ്ണ വ്യാപാരികളെ സർക്കാർ പിഴിയുന്നു… ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ:

സ്വർണ്ണ വ്യാപാരികളെ സർക്കാർ പിഴിയുന്നു… ഗോൾഡ്   ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ:

സ്വർണാഭരണ വ്യാപാര മേഖലയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ നിവേദനം ജി എസ് ടി ഡെപ്യൂട്ടി കമ്മിഷണർ സജി മിറാന്ഡയ്ക്ക് സമർപ്പിച്ചപ്പോൾ… സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ നാസർ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.പ്രേമാനന്ദ് ,നവാസ് പുത്തൻ വീട് , സെക്രട്ടറി എസ്. പളനി , എന്നിവർ സമീപം.

 

കൊല്ലം : നികുതി വരുമാനം കുറഞ്ഞതിന്റെ പേരിൽ ജി എസ് ടി രജിസ്‌ട്രേഷൻ ഉള്ള സ്വർണ്ണ വ്യാപാരികളെ സർക്കാർ പിഴിയുകയാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ.നികുതി പിരിവ് ഊര്ജിതമാക്കുന്നതിനായി താലൂക്ക് തല സ്‌ക്വാഡ് രൂപീകരിച്ച് കടകളിൽ നിരന്തരം പരിശോധന നടത്താനുള്ള ജി എസ് ടിവകുപ്പിന്റെ തീരുമാനത്തെ എതിർക്കുമെന്ന്  അസോസിയേഷൻ സംസ്ഥാന ട്രഷറർ
എസ് അബ്ദുൽ നാസർ പത്ര സമ്മേളനത്തിൽ പറഞ്ഞു.

ദിവസവും കടകൾ പരിശോധിക്കുന്നത് സ്വാതത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ്.സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് കച്ചവടം കുറഞ്ഞതാണ് നികുതി വരുമാനം കുറയാൻ കാരണം.ജി എസ് ടി രജിസ്‌ട്രേഷൻ എടുത്തിട്ടുള്ള വ്യാപാരികൾ നികുതി കൃത്യമായി അടക്കുന്നുണ്ട്.സംസ്ഥാനത്ത് സ്വർണ്ണ കള്ളക്കടത്തുകാർ സമാന്തര സ്വർണ വ്യാപാരം വ്യാപകമായി നടത്തുന്നു. അത്തരക്കാർക്ക് ഒരു രജിട്രേഷനുമില്ല. അവർ ഒരു നികുതിയും നൽകുന്നുമില്ല. അവരെ പരിശോധിക്കാനും പിടികൂടാനുമാണ് പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജി എസ് ടി നടപ്പാക്കി രണ്ട് വര്ഷം കഴിഞ്ഞിട്ടും വാറ്റ് കുടിശിഖയുടെ പേരിൽ സ്വർണ്ണ വ്യാപാരികൾക്ക് നോട്ടീസയക്കുന്നതിൽ നിന്ന് പിന്തിരിയണമെന്നും എസ് അബ്ദുൽ നാസ്സർ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി.പ്രേമാനന്ദ് ,നവാസ് പുത്തൻ വീട് , സെക്രട്ടറി എസ്. പളനി എന്നിവരും പങ്കെടുത്തു.