കൊച്ചി: എല്‍പി, യുപി ക്ലാസുകളിലെ ഘടനമാറ്റം അംഗീകരിച്ച് ഹൈക്കോടതി ഉത്തരവ്. എല്‍പി വിഭാഗം ഒന്ന് മുതല്‍ അഞ്ച് വരെയും യുപി വിഭാഗം ആറു മുതല്‍ എട്ട് വരെയും ആക്കുന്നതാണ് പുതിയ തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങള്‍ ജസ്റ്റിസ് ചിതംബരേഷ് ഉള്‍പ്പെടുന്ന ബഞ്ചിന്റെതാണ് തീരുമാനം.
നാല്പതോളം സ്ക്കൂള് മാനേജ്മെന്റ് പ്രതിനിധികള്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്. കേരള വിദ്യാഭ്യാസ നിയമം അനുസരിച്ച് എല്‍പി ഒന്ന് മുതല്‍ നാല് വരെയും യുപി അഞ്ച് മുതല്‍ ഏഴ് വരെയുമാണ് . ഈ ഘടനയില്‍ മാറ്റവും നവീകരണവും വേണമെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചാണ് കോടിയുടെ വിധി.
2009ലാണ് കേന്ദ്ര സര്‍ക്കാര്‍ ഒന്നു മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം അവകാശമാക്കികൊണ്ടുള്ള വിദ്യാഭ്യാസ അവകാശ നിയമം പുറപ്പെടുവിച്ചത്.(courtesy: janam)