ഹത്രാസ് നാടകം പൊളിഞ്ഞു; യു.പി യിൽ കോൺഗ്രസ് വട്ടപ്പൂജ്യം :
2868, 3688, 4507 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ച മൂന്ന് ലോട്ടറി ടിക്കറ്റിന്റെ അവസാനത്തെ 4 അക്കങ്ങൾ അല്ലിത്. 60 വർഷം ഇന്ത്യ മഹാരാജ്യം ഭരിച്ച കോൺഗ്രസ് എന്ന പാർട്ടിക്ക് ഇന്നലെ U.P യിലെ ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ മൂന്ന് മണ്ഡലങ്ങളിൽ കിട്ടിയ വോട്ടാണ്.
മലയാളത്തിലെ റേറ്റിംഗിൽ മുൻ ബഞ്ചിൽ ഇരിക്കുന്ന ന്യൂസ് ചാനലുകളുടെ ഭാഷ കടമെടുത്താൽ ഹത്രാസ് വിഷയത്തിൽ രാഹുൽ പ്രിയങ്ക കൊടുങ്കാറ്റായി മാറിയ സംഭവം നടന്നിട്ട് ഏകദേശം 40 ദിവസത്തിനു ശേഷം വന്ന തിരഞ്ഞെടുപ്പിലെ റിസൾട്ട് ആണിത്. ആ കൊടുങ്കാറ്റിൽ ഇത്രയും വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞ കോൺഗ്രസ് ഒരു സംഭവം തന്നെ.
ഇനിയെങ്കിലും മനസ്സിലാക്കൂ പ്രബുദ്ധരെ… മലയാള മാധ്യമങ്ങൾ കെട്ടിപ്പൊക്കുന്ന നുണകൊട്ടാരം നോക്കിയല്ല ഇന്ത്യൻ രാഷ്ട്രീയത്തിൽ ജനങ്ങൾ വോട്ട് ചെയ്യുന്നത്.60 വർഷം കക്കൂസ് ഇല്ലാതെ റെയിൽവേ ട്രാക്കുകളിലും തുറസ്സായ സ്ഥലങ്ങളിലും മലമൂത്ര വിസർജ്ജനം നടത്തേണ്ടി വന്ന ഒരു തലമുറക്ക് കക്കൂസ് ഉണ്ടായതിന്റെയും, പുകയടുപ്പിൽ തീ ഊതി കണ്ണ് ചുവന്ന അമ്മമാർക്ക് സൗജന്യമായി ഗ്യാസ് കണക്ഷൻ കിട്ടിയതിന്റെയും, അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ജനക്ഷേമ പദ്ധതികളിലൂടെ ബിജെപി സർക്കാർ കെട്ടിപ്പൊക്കിയ വികസന രാഷ്ട്രീയത്തിന്റെ മനോഹരമായ കൊട്ടാരം നോക്കിയാണ് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ജനങ്ങൾ വോട്ട് ചെയ്യുന്നത്.മാത്രവുമല്ല കള്ളം മാത്രം പറയുന്നവരെയും സത്യം പറയുന്നവരെയും ജനങ്ങൾക്കിന്ന് ഉത്തമബോധ്യത്തോടെ തിരിച്ചറിയാനും കഴിയുന്നുണ്ട്.