ഹമാസും ഇസ്ലാമിക ഭീകരവാദവും:
ഹമാസും ഇസ്ലാമിക ഭീകരവാദവും എന്ന വിഷയത്തിൽ, സ്വതന്ത്ര ചിന്തകനും ഫ്രീ ലാൻസ് എഴുത്തുകാരനുമായ കെ പിസുകുമാരന്റെ വാക്കുകൾ നമുക്കൊന്ന് കേൾക്കാം :
ഹമാസും ഇസ്ലാമിക ഭീകരവാദവും എന്ന വിഷയത്തിൽ, സ്വതന്ത്ര ചിന്തകനും ഫ്രീ ലാൻസ്
എഴുത്തുകാരനുമായ കെ പി സുകുമാരന്റെ വാക്കുകൾ നമുക്കൊന്ന്കേൾക്കാം.വളരെ വ്യകതമായാണ് അദ്ദേഹം കാര്യങ്ങൾ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.അതുകൊണ്ടു തന്നെ
ഇത് എല്ലാവരിലേക്കും എത്തെണ്ടിയുമിരിക്കുന്നു.അതിനാൽ തന്നെ ഇതിനെ കൂടുതലായി ഷെയർ ചെയ്യാനും മറക്കരുത്.
ഹമാസിനെ അനുകൂലിക്കുന്നവർ ഇസ്ലാമികഭീകരവാദത്തെ അനുകൂലിക്കുന്നവരും നമ്മുടെ
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ എതിർക്കുന്നവരുമാണ്.
ഇത് അദ്ദേഹം അതിശയോക്തിപരമായോ ആലങ്കാരികമായോ പറയുന്നതല്ല. ഏതൊരുവൻ
ഇന്ത്യയിൽ ഹമാസിനെ അനുകൂലിക്കുന്നോ അവനൊക്കെ നമ്മുടെ രാജ്യത്തിന്റെ ശത്രുവാണ്.
തക്ക സമയം വരുമ്പോൾ ഇവരൊക്കെ നമ്മുടെ രാജ്യത്തെ, ശത്രുക്കൾക്ക് ഒറ്റിക്കൊടുക്കും.
എന്തുകൊണ്ടാണ് പലസ്തീനിലെ വെസ്റ്റ് ബാങ്ക് ഭരിക്കുന്ന ഫതഹ് (Fatah ) പാർട്ടിയെ ഈ ഹമാസ് അനുകൂലികൾ പിന്തുണയ്ക്കാത്തത്എന്നതിൽ തന്നെ എല്ലാ ഉത്തരമുണ്ട്. ഫതഹ്
പാർട്ടിക്കാർ മൃദു ഇസ്ലാമിസ്റ്റുകളും തീവ്രവാദ വിരുദ്ധരുമാണ്. മൃദു
ഇസ്ലാമിസം എന്ന് വെച്ചാൽ വെള്ളം ചേർത്ത അഥവാ നേർപ്പിച്ച ഇസ്ലാമിസമാണ്.
ഹമാസും ഐസീസും താലിബാനും ഒക്കെ ശുദ്ധ ഇസ്ലാമിസ്റ്റുകളാണ്.
അതായത് കിത്താബിൽ പറഞ്ഞിട്ടുള്ളത് വെള്ളം ചേർക്കാതെ ദുനിയാവിൽ
നടപ്പാക്കണം എന്ന് ശാഠ്യമുള്ളവർ.അതിന് വേണ്ടിയാണ് ശുദ്ധ ഇസ്ലാമിസ്റ്റുകൾ ഭീകരപ്രവർത്തനം നടത്തുന്നതും അധിനിവേശിച്ച് രാജ്യങ്ങൾ വെട്ടിപ്പിടിക്കുന്നതും. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അഫ്ഗാനിസ്ഥാൻ.
ലോകം മുഴുക്കെ ഇസ്ലാമിസ്റ്റ് ഭരണവും ശരിയ നിയമവും നടപ്പാക്കണം എന്നതാണ്
ശുദ്ധ ഇസ്ലാമിസ്റ്റുകളുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ എവിടെ മുസ്ലീങ്ങൾ ഉണ്ടോ അവിടൊക്കെ
ഭീകരവാദവും ഉണ്ടാകും. മുസ്ലീമിന് അധികാരം കിട്ടിയാലും അവിടെയും മിതവാദ ഇസ്ലാമിസ്റ്റുകളും ശുദ്ധ ഇസ്ലാമിസ്റ്റുകളും തമ്മിൽ യുദ്ധമുണ്ടാകും.അതിനും ഉദാഹരണം പലസ്തീൻ തന്നെയാണ്.
പലസ്തീൻ ഹതഹ് പാർട്ടി ഭരിച്ചുകൊണ്ടിരിക്കെയാണ് 2006 ൽ ഗാസയിൽ തെരഞ്ഞെടുപ്പിലൂടെ ഹമാസിന് അധികാരം കിട്ടുന്നത്. അതിന് ശേഷം ഒരു കൊല്ലത്തോളം ഹതഹ് പാർട്ടി ഭരിക്കുന്ന വെസ്റ്റ്ബാങ്കും ഹമാസ് ഭരിക്കുന്ന ഗാസയും തമ്മിൽ യുദ്ധമായിരുന്നു. 2006 ന് ശേഷം ഗാസയിൽ
തെരഞ്ഞെടുപ്പ് നടത്താൻ ഹമാസ് അനുവദിച്ചിട്ടില്ല.
ജൂതവിരോധം എന്നത് ശുദ്ധ ഇസ്ലാമിസ്റ്റുകളുടെ അടിസ്ഥാന പ്രശ്നമാണ്. അത് തന്നെയാണ്
ഇസ്രയേൽ-പലസ്തീൻ പ്രശ്നവും. ജൂതരെയും ജൂതർ വസിക്കുന്ന ഇസ്രയേൽ രാജ്യത്തെയും
ഉന്മൂലനം ചെയ്യണം എന്നത് ശുദ്ധ ഇസ്ലാമിസ്റ്റുകളുടെ ലക്ഷ്യമാണ്. എന്നാൽ മിതവാദ മുസ്ലീങ്ങളും
പലസ്തീനിലെ ഫതഹ് പാർട്ടിയും ജൂതരോട് സന്ധി ചെയ്യാനും ഇസ്രയേലിന്റെ അസ്തിത്വം
അംഗീകരിക്കാനും തയ്യാറാണ്. അതിന് തയ്യാറല്ലാത്ത ഹമാസ് പാർട്ടിക്ക് 2006 ൽ ഗാസയിൽ അധികാരം കിട്ടിയതാണ് അന്ന് മുതൽ ഇന്ന് വരെയുള്ള പലസ്തീൻ പ്രശ്നങ്ങളുടെ മൂല കാരണം.
എന്തെന്നാൽ ജൂത ഉന്മൂലനം ആണല്ലോ ഹമാസിന്റെ ലക്ഷ്യം.
എന്നാൽ ഇവിടത്തെ ഹമാസ് അനുകൂലികൾ പ്രചരിപ്പിക്കുന്നത് ഇസ്രയേൽ ആണ് പലസ്തീനികളെ
നിരന്തരം കൊല്ലുന്നതും അവരുടെ സ്ഥലം കൈവശപ്പെടുത്തുന്നതും എന്നാണ്. ഇക്കൂട്ടർക്ക്
പലസ്തീൻ എന്നാൽ ഗാസയും ഹമാസും ആണ്.വെസ്റ്റ് ബാങ്കിനെ പറ്റിയോ ഫതഹ് പാർട്ടിയെ പറ്റിയോ ഇവർ ഒന്നും മിണ്ടുകയില്ല. കാരണം വെസ്റ്റ് ബാങ്കിൽ ഒരു പ്രശ്നവും ഇല്ല. ഫതഹ് പാർട്ടി തന്നെയാണ് ഗാസയും ഭരിക്കുന്നതെങ്കിൽ ഗാസയിലും ഒരു പ്രശ്നവും ഉണ്ടാവുകയില്ല.
ചുരുക്കി പറഞ്ഞാൽ പലസ്തീനും ഇസ്രയേലിനും ശാശ്വത സമാധാനം വേണമെങ്കിൽ ജൂതവിരോധം രക്തത്തിൽ അലിഞ്ഞിട്ടുള്ള ഹമാസിനെ ഗാസയിൽ നിന്ന് തുടച്ചു നീക്കണം.
അത് ഇപ്രാവശ്യം ഇസ്രയേൽ നിറവേറ്റുക തന്നെ ചെയും.ഈ വസ്തുതകൾ ഒക്കെ വളച്ചൊടിച്ച് നുണ പറഞ്ഞ് ഇവിടത്തെ ജിഹാദികളും മാർക്സിസ്റ്റുകളും കോൺഗ്രസ്സുകാരും ഹമാസിനെ പരസ്യമായി
പിന്തുണയ്ക്കുന്നത് മുസ്ലീം തീവ്രവാദത്തെയും ഭീകരപ്രവർത്തനത്തെയും മാനസികമായി
അനുകൂലിക്കുന്നത് കൊണ്ടാണ്. പി കെ സുകുമാരന്റെ ഭാഷയിൽ പറഞ്ഞാൽ ,നമ്മുടെ
ആഭ്യന്തര ശത്രുക്കളെ നമുക്ക് കണ്ടെത്തണമെങ്കിൽ ആരൊക്കെയാണ് ഹമാസിനെ
ജിഹാദികളും കമ്മ്യൂണിസ്റ്റുകളും സിദ്ധാന്തപരമായി തന്നെ ജനാധിപത്യ വിരുദ്ധരാണ്. എന്നാൽ കോൺഗ്രസ്സുകാരും ഈ ജിഹാദി-കമ്മിക്കൂട്ടത്തോടൊപ്പം ചേരുന്നത് വിരോധാഭാസമാണെന്നേ പറയാൻ പറ്റൂ.ഇത്തരുണത്തിൽ കോൺഗ്രസ്സാണ് കേന്ദ്രം ഭരിക്കുന്നതെങ്കിൽ നമ്മുടെ അവസ്ഥ ഭയാനകമായിരിക്കും.ബി.ജെ.പി.ക്ക് 2014ൽ അധികാരം പിടിക്കാനായതും ഒറ്റപ്പാർട്ടിയായി വളർന്നതും നമ്മുടെ പ്രിയപ്പെട്ട മാതൃരാജ്യത്തിന്റെ സുകൃതം നിമിത്തമാണ്.
ഈ സുകൃതം എന്നെന്നും നിലനിർത്തേണ്ടത് രാജ്യസ്നേഹികളുടെ കടമയാണ്. ശത്രുക്കൾക്ക്
ഇനി അധികാരം കിട്ടുന്നത് നമ്മെ സംബന്ധിച്ച് ആത്മഹത്യാപരമായിരിക്കും. രാജ്യത്തിന്റെ ഹിന്ദി ഹൃദയഭൂമിയിലെ നിഷ്ക്കളങ്കരായ വോട്ടർമാരാണ് നമ്മുടെ രക്ഷകർ നാം അവരോട് നന്ദിയും കടപ്പാടും ഉള്ളവരായിരിക്കുക…പ്രത്യേകിച്ച് കേരളം ഭീകരരോട് ഒട്ടി നിൽക്കു മ്പോൾ..ന്യൂസ് ഡെസ്ക് കലാധ്വനി ന്യൂസ്…9037259950